അറബി ഭാഷയില്‍ സംസാരിക്കാനും ആശയവിനിമയം നടത്താനും കഴിവുള്ള ആളുകള്‍ക്ക് അധ്യാപന രംഗത്ത് സ്വദേശത്തും വിദേശത്തും ഉന്നത സാധ്യതകളുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും അനുദിനം പുതിയ വിഷയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം കൈകാര്യംചെയ്യാന്‍ നല്ല അധ്യാപകര്‍ അത്യാവശ്യമാണ്. സ്‌കൂള്‍, കോളേജ് വിഷയങ്ങള്‍ പഠിപ്പിക്കുക എന്നതിലുപരിയായി അറബി ഭാഷയില്‍ ഉള്ള ഗവേഷണ പഠനത്തിന് കൂടുതല്‍ സാധ്യതയും ആളുകളും വരുന്നു. വിവര്‍ത്തന മേഖലയിലുള്ള പഠനം ഇന്ന് കൂടുതല്‍ ആകര്‍ഷകമാണ്. ഓരോ മേഖലയിലും വിവര്‍ത്തനത്തിന്റെ വ്യത്യസ്ത രീതികളാണ് പിന്‍പറ്റുന്നത്.