Skip to main content

ട്രാന്‍സിലേഷന്‍

അറബി ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും പരിജ്ഞാനമുള്ളവര്‍ക്ക് ഒരുപാട് അവസരങ്ങളുള്ള ഒരു മേഖലയാണ് ട്രാന്‍സിലേഷന്‍. ലോകത്ത് രാഷ്ട്രീയ-വാണിജ്യ രംഗങ്ങളിലെല്ലാം ഉപയോഗിക്കപ്പെടുന്നത് ഇംഗ്ലീഷായതിനാല്‍ അറബ് രാജ്യങ്ങളിലെ കമ്പനികളിലും ഓഫീസുകളിലുമെല്ലാം ഇംഗ്ലീഷ് ഭാഷയിലുള്ള കത്തുകളും രേഖകളും അറബിയിലേക്കും അറബിയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യല്‍ അനിവാര്യമാണ്. ഇതിനായി മിക്ക ഓഫീസുകളിലും ട്രാന്‍സിലേറ്ററുടെ പോസ്റ്റുകളുണ്ട്. സ്വദേശി വത്കരണത്തോടൊപ്പം മാതൃഭാഷാവത്കരണം കൂടി കടന്നു വന്നതോടെ ഈ രംഗങ്ങളില്‍ അവസരങ്ങള്‍ വര്‍ധിക്കുകയാണ്. കോടതി പോലുള്ള ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ അറബിയില്‍ നിന്ന് ലോകത്തെ വ്യത്യസ്ത ഭാഷകളിലേക്ക് വിവര്‍ത്തനം ആവശ്യമാണെന്നതിനാല്‍ മാതൃഭാഷയും അറബി ഭാഷയും അറിയുന്നവര്‍ക്കും ഈ രംഗത്ത് സാധ്യതകളുണ്ട്. 

Feedback