ഖബ്‌റുകള്‍ സന്ദര്‍ശിക്കുന്നതും ഖബറില്‍ മറമാടപ്പെട്ട വ്യക്തിക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതും സുന്നത്താണ്. ഖബ്ര്‍സിയാറത്തിന്റെ ലക്ഷ്യം മുഹമ്മദ് നബി(സ) വിവരിക്കുന്നത് ഇപ്രകാരമാണ്:
“നിശ്ചയം, ഖബ്ര്‍ സന്ദര്‍ശനത്തില്‍ ഗുണപാഠമുണ്ട്” (അബൂദാവൂദ്).
''നിശ്ചയം, അത് പരലോകത്തെ അനുസ്മരിപ്പിക്കുന്നതാണ്''(മുസ്ലിം, തിര്‍മുദി).
“നിശ്ചയം, അത് മരണത്തെ ഓര്‍മിപ്പിക്കുന്നതാണ”്(തിര്‍മിദി,അബൂദാവൂദ്).
“നിശ്ചയം, ഖബ്ര്‍സന്ദര്‍ശനം നിങ്ങള്‍ക്ക് ദുനിയാവിനോട് വിരക്തിയുണ്ടാക്കുന്നതാണ്” (ഇബ്‌നുമാജ).
ഈ ലക്ഷ്യത്തിലൂന്നിയുള്ള ഖബ്ര്‍ സിയാറത്താണ് റസൂല്‍(സ) അനുവദിക്കുകയുംസുന്നത്ത് എന്ന നിലക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളത്. മഹത്തുക്കളുടെ ഖബ്ര്‍ സിയാറത്ത് ചെയ്യുന്നതിനു തിരുനബി(സ) എന്തെങ്കിലും പ്രത്യേകത കല്‍പ്പിച്ചിട്ടില്ല. സഹാബിമാരുടെ ചര്യയും ഇതുതന്നെയായിരുന്നു. നബ(സ)യുടെ ഖബര്‍ അടുത്തുണ്ടായിട്ടുംഅവിടേക്ക് സന്ദര്‍ശിക്കുന്നവരുടെ പ്രവാഹം നമുക്ക് കാണാന്‍ കഴിയില്ല. പ്രത്യുത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്‌ചെയ്തത്.
ആയിശ(റ) പറയുന്നു: തിരുനബി(സ)യുടെ മരണശയ്യയില്‍തന്റെ ഒരു തട്ടംതിരുനബി(സ) മുഖത്തിട്ട്‌കൊണ്ടരിരുന്നു. കുറെ കഴിഞ്ഞ് വിഷമം തോന്നിയാല്‍ അത് മുഖത്തു നിന്ന് നീക്കം ചെയ്യും. അന്നേരം നബി(സ) ഇങ്ങനെ പറഞ്ഞിരുന്നു: ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹുശപിക്കട്ടെ, അവര്‍ തങ്ങളുടെ നബിമാരുടെഖബ്‌റുകള്‍ പ്രാര്‍ത്ഥനാ കേന്ദ്രമാക്കി. ആളുകള്‍ പ്രാര്‍ഥനാ കേന്ദ്രമാക്കുമെന്ന ഭയമില്ലായിരുന്നുവെങ്കില്‍ അവര്‍ (അനുചരന്മാര്‍) അവിടുത്തെ ഖബ്ര്‍ വെളിയിലെവിടെയെങ്കിലും ആക്കുമായിരുന്നു. എന്നാല്‍അത്‌വല്ലകാലത്തും ജനങ്ങള്‍ പ്രാര്‍ഥന കേന്ദ്രമാക്കിക്കളയുമോഎന്ന് എനിക്ക്ഇപ്പോള്‍ ഭയമുണ്ട് (ബുഖാരി, മുസ്ലിം).
ഖബ്ര്‍ സന്ദര്‍ശിക്കാനായി പ്രത്യേകം യാത്ര സംഘടിപ്പിക്കുന്നതും ആ യാത്രയെ പുണ്യതീര്‍ത്ഥാടനമായി കാണുന്നതും ഇസ്‌ലാം വിലക്കുന്നു. അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി. '' മൂന്ന് പള്ളികളിലേക്ക് ഒഴികെ വാഹനം കെട്ടി പുറപ്പെടരുത്. (പുണ്യംതേടി പോകരുത്) മസ്ജിദുല്‍ഹറം, എന്റെ പള്ളി (മസ്ജിദുന്നബവി), മസ്ജിദുല്‍അഖ്‌സ എന്നിവയാണത് (ബുഖാരി, മുസ്ലീം).