Skip to main content

ഇഖാമത്ത്

ബാങ്ക് നമസ്‌കാരത്തിന് സമയം ആയെന്നറിയിക്കാനും ജമാഅത്തിന് ക്ഷണിക്കാനുമുള്ളതാണ്. ജനങ്ങള്‍ നമസ്‌കാരത്തിന് എത്തിക്കഴിഞ്ഞാല്‍ നമസ്‌കാരം തുടങ്ങുന്നതിനു തൊട്ടുമുമ്പായി ഇഖാമത്ത് വിളിക്കണം അത് ഇപ്രകാരമാണ്:


അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍, അല്ലാഹുവാണ് ഏറ്റവും വലിയവന്‍ (4)
അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ്    (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു) (5)
അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് (മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു) (6)
ഹയ്യഅല സ്സലാത് (നമസ്‌കാരത്തിലേക്ക് വരൂ) (7) 
ഹയ്യഅലല്‍ ഫലാഹ് (വിജയത്തിലേക്ക് വരൂ) (8) 
ഖദ് ഖാമതി സ്സ്വലാ ഖദ് ഖാമതിസ്സലാ (നമസ്‌കാരം ആരംഭിക്കുകയായി) (15) 
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) (4) 
ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല) (9) 

ബാങ്ക് വിളിക്കുന്നതിനെക്കാള്‍ ശബ്ദം താഴ്ത്തിയും വേഗതയിലുമാണ് ഇഖാമത്ത് വിളിക്കേണ്ടത്. ഇഖാമത്ത് കേള്‍ക്കുമ്പോള്‍ അതേപോലെ ഏറ്റുപറയണം. എന്നാല്‍ 'ഖദ് ഖാമതി സ്സ്വലാ' എന്ന് കേള്‍ക്കുമ്പോള്‍ അഖാമഹല്ലാഹു വ അദാമഹാ (16) (അല്ലാഹു അതിനെ നിലനിര്‍ത്തുകയും ശാശ്വതമാക്കുകയും ചെയ്യട്ടെ - ബൈഹഖി) എന്നത് ഇബ്‌നു ഉമര്‍(റ)ന്റെ പ്രാര്‍ഥനയായിട്ടാണ് സ്ഥിരപ്പെടുത്തിയിട്ടുള്ളത്. നബി ചൊല്ലിയതായി അബൂദാവൂദില്‍ വന്നത് സ്ഥിരപ്പെട്ടിട്ടില്ല. ഇഖാമത്തിനു ശേഷം പ്രത്യേകമായ പ്രാര്‍ഥനകളൊന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല.

രണ്ടു നമസ്‌കാരങ്ങള്‍ ഒന്നിച്ച് (ജംഅ്) നമസ്‌കരിക്കുന്നവര്‍ ആദ്യനമസ്‌കാരത്തിന് ബാങ്കും തുടര്‍ന്ന് ഇഖാമത്തും രണ്ടാമത്തെ നമസ്‌കാരത്തിന് ഇഖാമത്ത് മാത്രവും നിര്‍വഹിച്ചാല്‍ മതി.
 

Feedback