Skip to main content

പരലോകം ഖുര്‍ആനില്‍ (16)

അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ മൂന്നില്‍ രണ്ടു ഭാഗവും വിശ്വാസ കാര്യങ്ങള്‍ പ്രതിപാദിക്കാനാണ് വിനിയോഗിച്ചത്. തൗഹീദും പരലോകവുമാണ് വിശ്വാസത്തിന്റെ മര്‍മം. എന്നാല്‍ ഈ കാര്യങ്ങള്‍ ഒരധ്യായത്തിലോ മറ്റോ ഒന്നിച്ചു വിവരിച്ചിട്ടില്ല. എന്നാല്‍ ഏതു വിഷയം പരാമര്‍ശിക്കുമ്പോഴും അതിന്റെയൊക്കെ അടിസ്ഥാനം എന്ന നിലയില്‍ വിശ്വാസത്തിന്റെ പ്രാധാന്യം എടുത്തു പറയുക എന്നതാണ് ഖുര്‍ആനിന്റെ പ്രതിപാദന രീതി. 

വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ഥ സന്ദര്‍ഭങ്ങളില്‍ പരലോക വിശ്വാസവുമായി ബന്ധപ്പെട്ട സൂക്തങ്ങളിലെ വിവരണങ്ങള്‍ ഒന്നിച്ച് ഒരിടത്ത് ക്രമത്തില്‍ എടുത്തുകാണിക്കുകയാണ് പരലോകം ഖുര്‍ആനില്‍ എന്ന ഈ ജാലകത്തില്‍ ചെയ്തിട്ടുള്ളത്. മരണാനന്തര ജീവിതത്തെക്കുറിച്ച്  ഖുര്‍ആന്‍ നല്കുന്ന വെളിച്ചത്തിലേക്ക് ക്രമപ്രവൃദ്ധമായി പഠിതാവിനെ എത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 

Feedback