Skip to main content

സ്വര്‍ഗത്തിലെ അലങ്കാരങ്ങള്‍

    സ്വര്‍ഗത്തിലെ കട്ടിലുകള്‍

•    അവര്‍ അലങ്കരിക്കപ്പെട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും (36:56).

•    സ്വര്‍ണ നൂലു കൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളില്‍ (36:15).

•    ഉയര്‍ത്തിവെക്കപ്പെട്ടവ (88:13).

•    പരസ്പരം അഭിമുഖമായി ചാരിയാണവരിരിക്കുക (56:16).

•    അണിയണിയായി വെക്കപ്പെട്ട തലയണകളും വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ടവിടെ (88:15,16).

•    പച്ച നിറമുള്ള തലയണകളും അലങ്കരിക്കപ്പെട്ട പരവതാനികളുമാണവ (55:76).

സ്വര്‍ഗത്തിലെ ബാലന്മാര്‍

•    അനശ്വര ജീവിതം നല്കപ്പെട്ട ബാലന്മാര്‍ അവര്‍ക്കു ചുറ്റും നടന്നു കൊണ്ടിരിക്കും (76:19).

•    സൂക്ഷിച്ചു വെക്കപ്പെട്ട മുത്തുകള്‍ പോലെയാണവര്‍ (52:24).

•    അവരെ കണ്ടാല്‍ വിതറിയ മുത്തുകളാണെന്ന് തോന്നിപ്പോകും (76:19).

സ്വര്‍ഗത്തിലെ വസ്ത്രങ്ങളും ആഭരണങ്ങളും

•    സ്വര്‍ഗവാസികളുടെ വസ്ത്രം പട്ടായിരിക്കും. സ്വര്‍ണം കൊണ്ടുള്ള വളകളും മുത്തുകളും അവര്‍ക്കണിയിക്കപ്പെടും (35:33).

•    പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ക്കണിയിക്കപ്പെടും (18:31).

•    വെള്ളിവളകള്‍ അവര്‍ക്കണിയിക്കപ്പെടും (76:21).

സ്വര്‍ഗത്തിലെ ഇണകള്‍

•    പരിശുദ്ധരായ ഇണകളവര്‍ക്കുണ്ടാവും (2:25).

•    ഹൂറുല്‍ ഈന്‍കളെ അവര്‍ക്ക് നാം ഇണകളായി നല്കുകയും ചെയ്യും (44:54).

•    അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട് (55:70).

•    കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍ (55:72).

•    മനുഷ്യരോ ജിന്നോ മുമ്പ് അവരെ സ്പര്‍ശിച്ചിട്ടില്ല (55:74).

•    സൂക്ഷിക്കപ്പെട്ട മുത്തുകള്‍ പോലെ (56:23).

•    സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെ (37:49).

•    മാണിക്യവും പവിഴവും പോലെ (55:58).

Feedback