മഹ്ശര്‍
• ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം. (18:47)
• ജിന്നുകളും മനുഷ്യരും ഒരുമിച്ചു കൂട്ടപ്പെടുന്ന ദിവസം. (6:128)
• രക്ഷിതാവിന്റെ മുമ്പാകെ അവര്‍ അണിയണിയായി പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യും. (18:48)
• അവരോട് പറയപ്പെടും: തീരുമാനത്തിന്റെ ദിവസമാണിത്. നിങ്ങളെയും പൂര്‍വികന്മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക. (77:38,39)
• അതേ; നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്റെ ദിവസമത്രെ ഇത്. (37:21)
ശഫാഅത്ത്
• അവന്റെ അനുവാദമില്ലാതെ ശുപാര്‍ശ നടത്താന്‍ അന്നാരുണ്ട്!. (2:255)
• അന്ന് അല്ലാഹുവിന്റെ അനുമതിയില്ലാതെ ആര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ അധികാരമില്ല. (19:87)
• പരമകാരുണികന്റെ തൃപ്തിയും അനുമതിയും ലഭിച്ചവന്നല്ലാതെ അന്ന് ശുപാര്‍ശ പ്രയോജനപ്പെടുകയില്ല. (20:109)
അല്ലാഹുവും മലക്കുകളും ഇറങ്ങുന്നു
• ആകാശം പൊട്ടിപ്പിളര്‍ന്ന് മലക്കുകള്‍ കൂട്ടം കൂട്ടമായി ഇറക്കപ്പെടുന്ന ദിവസം. (25:25)
• അല്ലാഹുവും അണി അണിയായി മലക്കുകളും വരുമ്പോള്‍. (89:22)
• വിഹ്വലരായി ഓരോ സമുദായവും മുട്ടുകുത്തിയ നിലയിലാകും. (45:28)
• നാഥന്റെ കല്പന വരും: കുറ്റവാളികളേ, നിങ്ങളിന്ന് വേറിട്ടു നില്ക്കുക. (36:59)