Skip to main content

മീസാന്‍

•      അന്ന് നീതിപൂര്‍ണമായ തുലാസുകള്‍ നാം സ്ഥാപിക്കും. ആരോടും ഒട്ടും അനീതി കാണിക്കുകയില്ല. പ്രവര്‍ത്തനങ്ങള്‍ കടുകുമണിയോളം ചെറുതാണെങ്കില്‍ പോലും നാം കൊണ്ടു വരുന്നതാണ്. (21:47)

•    തുലാസില്‍ ആരുടെ നന്മകള്‍ക്ക് ഘനം തൂങ്ങിയോ അവര്‍ വിജയിക്കുന്നവരാണ്. (7:8)

•    അവര്‍ക്ക് സംതൃപ്ത ജീവിതം ലഭിക്കും. (101:7)

•    തുലാസില്‍ ആരുടെ നന്മകള്‍ക്ക് ഘനം കുറഞ്ഞുവോ അവരാണ് നഷ്ടക്കാര്‍. (7:9)

•    അവരുടെ സങ്കേതം ചൂടേറിയ നരകാഗ്നിയാണ്. (101:10)

•    അല്ലാഹു പറയും: നമ്മെയും നമ്മെ കണ്ടുമുട്ടുന്ന ഈ ദിവസത്തെയും നിഷേധിച്ചവരുടെ പ്രവര്‍ത്തനങ്ങള്‍ പൊളിഞ്ഞു പോയിരിക്കുന്നു. (18:105)
•    എന്നിട്ട് അവരുടെ പ്രവര്‍ത്തനങ്ങളെ കൊണ്ടു വരികയും അത് ധൂളികളാക്കിത്തീര്‍ക്കുകയും ചെയ്യും. (25:23)

•    മുന്നിലും വലതു വശത്തും പ്രകാശപൂരിതമായിക്കൊണ്ട് അന്ന് സത്യവിശ്വാസികളെ കാണാന്‍ കഴിയും. (57:12)

•    അല്ലാഹു അവരോട് പറയും: നിങ്ങള്‍ക്കുള്ള അനുമോദനം ഇതാ. താഴ്ഭാഗത്തു കൂടെ നദികളൊഴുകുന്ന തോട്ടങ്ങളാണവ. (57:12)


 

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446