Skip to main content

ദീര്‍ഘങ്ങള്‍

ഖുര്‍ആന്‍ പാരായണ നിയമങ്ങളില്‍ വളരെ പ്രധാനമായ ഘടകമാണ് മദ്ദ് - ദീര്‍ഘം. അറബിയില്‍ അകാരവും (الفتحة) ഇകാരവും (الكسرة) ഉകാരവും (الضّمّة) ദീര്‍ഘിപ്പിക്കുവാന്‍ യഥാക്രമം   و ي ا എന്നീ അക്ഷരങ്ങള്‍ ചേര്‍ക്കുകയാണ് വേണ്ടത്.
و نُور ،    ي قِيلَ، ا - ماَل         ഉദാ:
  
ഇതില്‍ മധ്യത്തിലുള്ള അക്ഷരങ്ങള്‍ക്കൊന്നും ഹറകത്ത് നല്‍കപ്പെട്ടിട്ടില്ല. കാരണം ഇവ തൊട്ടുമുമ്പുള്ള അക്ഷരങ്ങളെ ദീര്‍ഘിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. അതിനെയാണ് മദ്ദ്-ദീര്‍ഘം എന്ന് പറയുന്നത്. മദ്ദുകള്‍ രണ്ടു തരമുണ്ട്. المَدُّ الأصلِيُّ   المدُّ الْفَرعِيُّ

المدُّ الأصلِيُّ

الضمَّة، الْكسْرَةُ،  الفتْحَةُ എന്നീ ഹറകത്തുകള്‍ക്ക് ശേഷം യഥാക്രമം و ي ا എന്നീ അക്ഷരങ്ങള്‍ ചേര്‍ത്ത് ആവശ്യമായ വിധം നീട്ടി ഉച്ചരിക്കുന്നതിനെയാണ് المدُّ الأصلِيّ    എന്ന് പറയുന്നത്. ഇതിന്  المدُّ الطَّبعِيّ (സ്വാഭാവിക ദീര്‍ഘം) എന്നും പറയുന്നു. 

ഒരു ഹറകത്തിന്റെ രണ്ടു മാത്രയാണ് സാധാരണ ദീര്‍ഘം. (അ ഒരു മാത്ര, ആ രണ്ടു മാത്ര)പദത്തിന്റെ ആദ്യത്തിലോ മധ്യത്തിലോ അവസാനത്തിലോ എവിടെയായിരുന്നാലും രണ്ടു മാത്രയില്‍ കൂടുതല്‍ നീട്ടാന്‍ പാടുള്ളതല്ല. നീട്ടുന്നത് ഭാഷയില്‍ അഭംഗിയും തജ്‌വീദ് നിയമങ്ങള്‍ക്ക് വിരുദ്ധവുമാണ്. 

ചില ഉദാഹരണങ്ങള്‍:


فاتح, فيل, فوم ഈ പദങ്ങളിലുള്ള فو،في، فا എന്നീ അക്ഷരങ്ങള്‍ المدُّ الأصلِيُّ ആണ്.     

المدُّ الفرعِيِّ

രണ്ടു മാത്രയുള്ള സാധാരണ ദീര്‍ഘത്തേക്കാള്‍ കൂടുതല്‍ നീട്ടി ഉച്ചരിക്കേണ്ട മദ്ദിന് المدُّ الفرعِيِّ എന്ന് പറയുന്നു. രണ്ട് ഘട്ടങ്ങളിലാണ് ഇത് സംഭവിക്കുന്നത്.


1. ദീര്‍ഘാക്ഷരത്തിനുശേഷം همزَة വരുമ്പോള്‍. ഉദാ:  والسماء والطارق

سماء എന്ന പദത്തില്‍ ما ദീര്‍ഘമായതിനു ശേഷം ء ഉള്ളതിനാല്‍ سماء എന്നത് സാധാരണയില്‍ കൂടുതല്‍ നീട്ടിയാണ് വായിക്കേണ്ടത്. 

2. ദീര്‍ഘാക്ഷരത്തിനുശേഷം سكون വരുമ്പോള്‍. ഉദാ: الْحآقَّة مالحَاقة
ഇവിടെ الحاقة    എന്നത് ق ന്റെ സുകൂന്‍ ഉള്ളതും ഹറകത്തുള്ളതുമായ ഉച്ചാരണമാണ്. حاقْقَة എന്നാണ് ശരിയായ പദം.

همزَة  മൂലമുണ്ടാകുന്ന അസാമാന്യ ദീര്‍ഘം രണ്ട് വിധമാണ്


1.    الواجب المتصل

 2   الجائز المنفصل

الواجب المتصل


ദീര്‍ഘാക്ഷരവും همزة യും ഒരേ പദത്തിലാണെങ്കില്‍ നാലോ അഞ്ചോ മാത്ര നീട്ടല്‍ നിര്‍ബന്ധമാണ്. ഇതാണ്  الواجب المتصل


ഉദാ:       تَبُوء   سِيئَت      جآءَ

الجائز المنفصل


ഒരു പദത്തിന്റെ അവസാനത്തില്‍ ദീര്‍ഘാക്ഷരവും അടുത്ത പദത്തിന്റെ ആദ്യത്തില്‍ همزة യും വന്നാല്‍ നാലോ അഞ്ചോ മാത്ര നീട്ടുകയോ സാധാരണ ദീര്‍ഘം മാത്രം നല്‍കി ഓതുകയോ ആവാം.


ഉദാ:    لا أعبُدُ مَا تَعْبُدُون


لا എന്ന ദീര്‍ഘാക്ഷരത്തിനുശേഷം أعبُدُ എന്ന പദം വന്നിരിക്കുന്നു. അതിനാല്‍  لا കൂടുതല്‍ ദീര്‍ഘിപ്പിക്കണം. ഇതാണ് المدّ الجائز المنفصل


سكون മൂലമുണ്ടാകുന്ന അസാമാന്യ ദീര്‍ഘം മൂന്നുവിധത്തിലുണ്ട്.  


الْمَدُّ اللاَّزِم المدُّ العاَرِض اللّينمدُّ 


الْمَدُّ الاَّزِم


ദീര്‍ഘാക്ഷരത്തിനുശേഷം അതേ പദത്തില്‍ സുകൂന്‍ വരുന്ന സ്ഥലത്ത് അസാധാരണമായി നീട്ടല്‍ നിര്‍ബന്ധമാണ്. ഇതാണ്  الْمَدُّ اللاَّزِم
മറ്റൊരു ഉദാഹരണം:  وَلا الضَّآلِّين


ദീര്‍ഘാക്ഷരമായ ضا ക്കു ശേഷം ശദ്ദുള്ള ل വരുന്നു. لّ=لَ+لْ എന്നാണല്ലോ. ദീര്‍ഘാക്ഷരത്തിനുശേഷം സുകൂന്‍ വരുന്നതുകൊണ്ട് ഇവിടെ നീട്ടല്‍ നിര്‍ബന്ധമാണ്.
ഉദാ: ءَالْآنَ    

ഇവിടെയും ദീര്‍ഘാക്ഷരത്തിനുശേഷം സുകൂന്‍ തന്നെ.

ചില സൂറകള്‍ ആരംഭിക്കുന്ന കേവലാക്ഷരങ്ങള്‍ വായിക്കുമ്പോള്‍ ദീര്‍ഘത്തിനു ശേഷം സുകൂന്‍ ഉള്ളതായി കാണാം. ഉദാഹരണം ق. ഇത് قَافْ എന്നാണ് വായി ക്കേണ്ടത്.. ദീര്‍ഘത്തിനു ശേഷം സുകൂന്‍ ആണുള്ളത്. قآف എന്ന് നീട്ടി ഓതണം. الم എന്നതില്‍ അലിഫ് നീട്ടുന്നില്ല. ميم لام ഓതുമ്പോള്‍ അവ സാധാരണയില്‍ കവിഞ്ഞ് നീട്ടി ഓതണം. ഇത്തരം അക്ഷരങ്ങള്‍ നീട്ടുന്നതും المدّ اللازم ല്‍ പെടുന്നു.

المدُّ العاَرِض


ദീര്‍ഘാക്ഷരത്തിനുശേഷം നിറുത്തുന്നതിനുവേണ്ടി (وقف) പുതുതായി സുകൂന്‍ ചേര്‍ക്കുന്ന സമയത്ത് അവിടെ നീട്ടി ഓതണം. ഈ സുകൂന്‍ സ്ഥായിയായി ഉള്ളതല്ല. പുതുതായി വന്നതാണ്. അതിനാല്‍ عارض എന്നു പറയുന്നു. ഈ സ്ഥലത്ത് ദീര്‍ഘിപ്പിച്ചു പാരായണം ചെയ്യുന്നതാണ്് المد العارض
اَلْحَمدُ لِلَّهٍ رَبِّ الْعَالَمِين എന്ന ആയത്ത് നിര്‍ത്തുന്നത്v ن ന് സുകൂന്‍ നല്‍കി, عَالَمِينَ എന്നത് عَالَمِينْ എന്ന് മാറ്റിയാണ് വഖ്ഫ് ചെയ്യുന്നത്. അപ്പോള്‍ സുകൂന്‍ ഉള്ള ن ന് മുന്‍പ് വരുന്നത് ദീര്‍ഘാക്ഷരമായ ي ആണ്. ദീര്‍ഘാക്ഷരത്തിനുശേഷം സുകൂന്‍ വന്നാല്‍ അവിടെ ആറ് മാത്ര നീട്ടി ഓതേണ്ടതാണ്. അതാണ്  المد العارض.   
ഉദാ: والسَّمَاءِ ذَاتِ الْبُرُوجْ           قُلْ يا أيُّهَا الْكَافِرُونْ  


مدُّ اللّين


فتحة ക്കുശേഷം വരുന്ന സുകൂന്‍ ഉള്ള و  ي എന്നിവക്കാണ് حرف اللين എന്ന് പറയുന്നത്.
حرف اللين നുശേഷം وقف ചെയ്യുമ്പോള്‍ പുതുതായി സുകൂന്‍ വരുന്നു. ഈ സ്ഥലങ്ങളില്‍ രണ്ട് മാത്രയില്‍ കൂടുതല്‍ നീട്ടി ഓതണം.


ഉദാഹരണം:  لإيلاف قرَيْش ഫത്ഹായുള്ള ر ന്നു ശേഷം يْ വന്നിരിക്കുന്നു.  رَيْ എന്നത് رَيْيْشٍ എന്ന് നീട്ടി വായിക്കണം.

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446