Skip to main content

الإدغام

അറബി ഭാഷയുടെ വായനാവിശേവും വിശുദ്ധ ഖുര്‍ആന്‍ പാരായണ വ്യക്തതയും പാരായണ ഭംഗിയും കണക്കിലെടുക്കുമ്പോള്‍ സവിശേഷമായി ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണ് إدغام. ഒരക്ഷരം തൊട്ടടുത്ത അക്ഷരത്തിലേക്ക് ചേര്‍ത്തി വായിക്കുക എന്നതാണ് إدغام.

സുകൂന്‍ ഉള്ള അക്ഷരത്തെ ശേഷം വരുന്ന ഹറകത്തുള്ള അക്ഷരത്തോട് ലയിപ്പിക്കുകയും ഹറകത്ത് ഉള്ളതിനെ ഇരട്ടിക്കുകയും ചെയ്യുന്നതിനാണ് إدغام എന്ന് പറയുന്നത്.
إدغام ചെയ്യുന്ന അക്ഷരങ്ങളുടെ സ്വഭാവമനുസരിച്ച് إدغام മൂന്നു തരത്തിലുണ്ട്.

إِدْغَامُ المُتَمَاثِلَيْنْ


ഒരേ അക്ഷരങ്ങള്‍ തമ്മില്‍ إدغام ചെയ്യുന്നതിനാണ് إِدغام المتماثلين എന്ന് പറയുന്നത്.
كَلاَّ بَل لا تُكْرِمُونَ الْيَتِيم എന്ന ആയത്തിലെ بَلْ എന്ന പദത്തിലെ സുകൂന്‍ ഉള്ള لْ  ഉം لا എന്ന പദത്തിലെ ഹറകത്തുള്ള لَ ഉം തമ്മിലാണ് إدغام ചെയ്യുന്നത്. അപ്പോള്‍ ഇത് വായിക്കേണ്ടത്.
كَلاَّ بَلاَّ تُكْرِمُونَ الْيَتِيم എന്നാണ്

ഏതാനും ചില ഉദാഹരണങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

ഓതേണ്ട രീതി    ശരിയായ രൂപം    
أمَّن خَلَقَ    أمْ مَن خَلَقَ
فِي قُلُوبِهِمَّرَض    فِي قُلُوبِهِمْ مَرَضٌ
وَمَن يُكْرِهُّنَّ    وَمَن يُكْرِهْ هُنَّ
مَا لَمْ تَسْتَطِعّلَيهِ        مَا لَم تَسْتَطِعْ عَلَيهِ
وَقَدَّخَلُوا بِالْكُفْرِ    وَقَدْ دَخَلُوا باِلْكُفْرِ
    

ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ദീര്‍ഘത്തിനു വേണ്ടിയുള്ള و ന്നോ ي ന്നോ ശേഷം ഹറകത്തുള്ള و ഓ ي ഓ വന്നാല്‍ إدغام ചെയ്യാന്‍ പാടില്ല.


ഉദാഹരണത്തിന് آمنوا وعملوا الصالحات പരിശോധിക്കാം. آمنوا വിലെ സുകൂനുള്ള و വും തൊട്ടടുത്ത عملوا എന്നതില്‍ ഹറകത്തുള്ള  و വന്നിരിക്കുന്നു. പക്ഷേ إدغام ചെയ്യുന്നില്ല. ഒന്ന് ദീര്‍ഘമായും മറ്റേത് و ആയും ഉച്ചരിക്കുന്നു. في يوم എന്ന വാക്കുകളിലെ ي കള്‍ ഇതുപോലെ തന്നെയാണ്.  

إدغام الْمتجانسينِ

ഒരേ ഉത്ഭവസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത അക്ഷരങ്ങള്‍ തമ്മിലാണ് إدغَام  എങ്കില്‍ അതിനെ إدْغَامُ الْمُتَجَانِسَينِ എന്ന് പറയുന്നു.


ط، د، تَ എന്നിവയ്ക്ക് ഒരേ مخرج അഥവാ ഉത്ഭവസ്ഥാനമാണുള്ളത്. وَقَالَتْ طَائِفَةٌ എന്ന വാക്യത്തില്‍ സുകൂന്‍ ഉള്ള ت   നുശേഷം ഹറകത്ത് ഉള്ള ط വന്നപ്പോള്‍ ت ഉച്ചരിക്കാതെ അതിനെ ط യിലേക്ക് ചേര്‍ത്ത് ط നെ ഇരട്ടിപ്പിച്ചിരിക്കുന്നു. അപ്പോള്‍ ഈ ആയത്ത് വായിക്കേണ്ടത് وَقَالطَّائِفَة  എന്നാണ്.
ഇവിടെ    تْ+طَ  = طّ എന്നാണ് വരുന്നത്.  ഏഴ് അക്ഷരങ്ങള്‍ ഇത്തരത്തില്‍ إدْغَام ചെയ്യപ്പെടുന്നു.
ب + م        ت + ط           ت + د د+ ت        ذ + ظ    
ط + ت     ت + ذ 

إدغام المتقاربين 


അടുത്തടുത്ത മഖ്‌റജുകളില്‍ നിന്ന് ഉച്ചരിക്കപ്പെടുന്ന അക്ഷരങ്ങള്‍ തമ്മിലാണ് إدغام ചെയ്യുന്നതെങ്കില്‍ അതിനെ إدغام المتقاربين എന്ന് പറയുന്നു.


ك، ق എന്നീ അക്ഷരങ്ങള്‍ നാക്കിന്റെ പിന്നറ്റത്ത് അടുത്തടുത്തു നിന്നാണ് ഉച്ചരിക്കപ്പെടുന്നത്.
ألَمْ نَخْلُقْكُم من مَاءٍ مَهِين എന്ന ആയത്തില്‍ സുകൂന്‍ ഉള്ള ق നെ, ശേഷം വരുന്ന ഹറകത്ത് ഉള്ള ك യിലേക്ക് إدغام ചെയ്ത് ك ഇരട്ടിപ്പിച്ച് ഓതുകയാണ് വേണ്ടത്. . ألَم نَخْلُكُّم من ماء مَهِين എന്നാണ് ഇത് ഓതേണ്ടത്. ل،ر എന്നിവയും ഇങ്ങനെത്തന്നെയാണ്.


إدغام المتقاربين , إدْغَامُ الْمُتَجَانِسينِ വരുന്ന ഏതാനും ആയത്തുകളും അവ ഉള്‍ക്കൊള്ളുന്ന സൂറത്തുകളും

നമ്പര്‍    അക്ഷരങ്ങള്‍    ആയത്തുകള്‍    സൂറത്ത്
    ب + م    يَا بُنَيَّ ارْكَب مَّعَنَا    هود 42
    ت + ط    وَدَّ ت طَّائِفَة    آل عمران 69
    ت + د    قَد اُجِيبَت دَّعْوَتُكُمَأ    يونس 89
    د + ت    وَلاَ أنَا عَابِدٌ مَّا عَبَدتُّم    كَافرون 4
    ذ + ظ    وَلَو أنَّهُم اذ ظَّلَمُوا    النساء 64
    ط + ت    عَلَى ما فَرَّطتُّ في جنب الله     الزمر 56
    ث + ذ    يَلهَث ذَّلِكَ    الاعراف 176
    ل + ر    وَقُل رَّبِّ زِدنِي عِلمًا      طه 114
    ق + ك     الَم نَخْلقكُّم من ماء    المرسلات  20
  
 
  

 

 

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446