മുഫ്തി മുഹമ്മദ് ഇലാഹി എഴുതിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ് അന്‍വാറുല്‍ ബയാന്‍. അഞ്ച് വാള്യങ്ങളിലായിട്ടാണ് ഈ ഗ്രന്ഥം ഇദ്ദേഹം പൂര്‍ത്തിയാക്കിയത്. തന്റെ ജീവിതകാലം മുഴുവന്‍ ഖുര്‍ആനും സുന്നത്തും പഠിക്കാനും പഠിപ്പിക്കാനും വിനിയോഗിച്ച ഇദ്ദേഹം രണ്ട് വ്യാഴവട്ടക്കാലം പരിശുദ്ധ മദീനയിലാണ് ജീവിച്ചത്; അവിടെത്തന്നെ മരണവും.
അധ്യാപനരംഗത്ത് മുഴുകിയതിനാലായിരിക്കാം തഫ്‌സീര്‍ രചനയില്‍ അദ്ദേഹം സ്വീകരിച്ച ശൈലി കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കൊടുക്കുന്ന രീതിയിലായത്. ഓരോ വിഷയങ്ങളും ഒരു വലിയ സമൂഹത്തോട് സംവദിക്കുന്ന രീതിയിലാണ് മുഫ്തി മുഹമ്മദ് ആശിഖ് ഇലാഹി ഇത് തയ്യാറാക്കിയിട്ടുള്ളത്.
അതീവ നൈപുണിയോടെ ഈ ഉര്‍ദു തഫ്‌സീര്‍ ഇംഗ്ലീഷ് ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ വെച്ച് മൗലാനാ ഇസ്മാഈല്‍ ഇബ്‌റാഹീം ആണ് ഇതിന്റെ പരിഭാഷ നിര്‍വഹിച്ചത്. തിരുത്തലുകള്‍ നിര്‍വഹിച്ചത് ഇസ്മാഈല്‍ ഖത്ത്‌റാദയും മുഫ്തി അഫ്‌സല്‍ ഹുസന്‍ ഇല്യാസും. 'The Illuminating discourses of the noble' എന്ന പേരിലാണ് ഇത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.