Skip to main content

സ്ത്രീ: ജൂത ക്രൈസ്തവ മതങ്ങളില്‍

ജൂത സമൂഹം മോശെ പ്രവാചകന്റെ അനുചരന്മാരും പിന്‍ഗാമികളുമാണ്. അവര്‍ ധിക്കാരിയായ ഫിര്‍ഔനിന്റെ ദൈവവിശ്വാസിയായ ഭാര്യയെ മഹത്തായ പദവിയിലിരുത്തിയ മത സംസ്‌കാരത്തിന്റെ ആളുകളാണ്. എന്നാല്‍, കാലം കൈമാറിയെത്തിയപ്പോള്‍ ജൂത സമൂഹവും സ്ത്രീകളെ നികൃഷ്ടരായി കാണുന്ന അവസ്ഥ സംജാതമായി. തൗറാത്തിന്റെ പേരില്‍ അവര്‍ ചമച്ചുണ്ടാക്കിയ പഴയ നിയമത്തില്‍ സ്ത്രീ ജന്മംകൊണ്ടു തന്നെ പാപിയാണ്. ആദം സ്വര്‍ഗത്തില്‍ നിന്ന് പുറത്താകാനുള്ള കാരണം ദൈവം വിലക്കിയ ഫലം അവള്‍ തിന്നുകയും ആദമിനെ തീറ്റുകയും ചെയ്തതാണ്. യഹോവ പറയുന്നു. 'ഞാന്‍ നിനക്ക് കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ധിപ്പിക്കും. നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോടാകും. അവന്‍ നിന്നെ ഭരിക്കും' (ഉത്പത്തി അദ്ധ്യായം: 3 വചനം: 16). സ്ത്രീത്വവും പ്രസവവുമെല്ലാം ആദമിനെ പിഴപ്പിച്ചതിനുള്ള ദൈവിക ശിക്ഷയായാണിവിടെ ചിത്രീകരിച്ചത്. അതിനാല്‍ തന്നെ ലൈംഗിക യന്ത്രം എന്നതില്‍ കവിഞ്ഞ യാതൊരു പങ്കും അവള്‍ക്ക് സമൂഹത്തിലുണ്ടായിരുന്നില്ല. അതു തന്നെയാണ്, ഈ ആധുനിക കാലത്ത് ടോപ്‌ലെസ് സംസ്‌കാരവും പോണ്‍ വ്യാപാരവും ജൂതരിലൂടെ വളര്‍ന്നുവരാന്‍ കാരണമായതും. സംസാരിക്കാനോ സമ്പാദിക്കാനോ ആ ദര്‍ശനം അവളെ അനുവദിച്ചില്ല. സുരക്ഷയ്ക്കായി ദൈവം നിശ്ചയിച്ച നഗ്നത മറയ്ക്കുന്ന വസ്ത്ര രീതിയും പൗരോഹിത്യം അവളില്‍ നിന്നു നീക്കി.

ക്രൈസ്തവതയുടെ സ്ത്രീ സങ്കല്പവും പഴയനിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പുരുഷന് സ്വര്‍ഗം നിഷേധിക്കപ്പെടാനും അവന്റെ സ്വസ്ഥതകെടുത്താനും കാരണക്കാരിയാണവിടെ സ്ത്രീ. സ്വര്‍ഗത്തില്‍ ആദമിന് വിലക്കപ്പെട്ട കനി അദ്ദേഹം തിന്നാന്‍ കാരണം സ്ത്രീയാണെന്നും അതിനാലാണ് പ്രസവം ശാപമായി നല്കിയതെന്നും ബൈബിള്‍ സ്ഥാപിക്കുന്നു. 

അപ്പോസ്തലനായ പൌലോസ്, തിമോമൈഥയോസിനെഴുതിയ കത്തില്‍ എഴുതി: 'സ്ത്രീ മൗനമായിരുന്ന്, പൂര്‍ണമായ ആജ്ഞാനുസരണത്തോടെ പഠിക്കേണ്ടതാണ്. ഉപദേശം നടത്തുകയോ പുരുഷന്റെമേല്‍ അധികാരം വാഴുകയോ ചെയ്യുവാന്‍ സ്ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല. അടങ്ങിയൊതുങ്ങിയിരിക്കണം അവള്‍. കാരണമിതാണ്: ആദ്യം ആദാം സൃഷ്ടിക്കപ്പെട്ടു; അനന്തരം ഹവ്വായും. ആദാം സ്വയം വഞ്ചനയില്‍ പെട്ടില്ല; സ്ത്രീ വഞ്ചിച്ചിട്ടാണ് ആദാം പാപത്തില്‍ പതിച്ചത്.'

വ്യഭിചാരം കാരണം മാത്രമേ വിവാഹമോചനം പാടുള്ളൂ. വിവാഹമോചിതരെ വിവാഹം കഴിക്കാന്‍ പാടില്ല, വിവാഹമില്ലാതെ ജീവിക്കുന്നതാണ് ഉത്തമം, വേണമെങ്കില്‍ ഷണ്ഡീകരണവും ആകാവുന്നതാണ് തുടങ്ങിയവയാണ് ക്രൈസ്തവ പാഠങ്ങള്‍. ക്രൈസ്തവതയ്ക്ക് മേല്‍കോയ്മയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീക്ക് സ്വത്തവകാശവും മറ്റും ലഭിക്കുന്നത് ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. ജൂതര്‍ക്കെന്ന പോല ക്രൈസ്തവര്‍ക്കും സ്ത്രീ സുരക്ഷയുടെ ഭാഗമായി നിശ്ചയിച്ച വസ്ത്രരീതി അവര്‍ 'ദൈവമണവാട്ടി'മാരായ കന്യാസ്ത്രീകള്‍ക്കു മാത്രമാക്കി ചുരുക്കുകയുണ്ടായി. 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446