മനുഷ്യസമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെടുകയും കഴിവനുസരിച്ച് സേവനങ്ങള്‍ അര്‍പിക്കുകയും ചെയ്യുക എന്നത് സ്ത്രീപരുഷ ഭേദമന്യേ എല്ലാവരുടെയും ബാധ്യതയായി ഇസ്‌ലാം കാണുന്നു. സാഹിത്യസാംസ്‌കാരിക രംഗം ഇവയില്‍ പ്രധാനമാണ്. മറ്റെല്ലാ രംഗങ്ങളിലുമെന്ന പോലെ സാഹിത്യസാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീരത്‌നങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ നിന്നുണ്ടായിട്ടുണ്ട്. പുരുഷന്‍മാരെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണെങ്കിലും നിരവധി വനിതകള്‍ ഈ രംഗത്ത് ശോഭിച്ചിട്ടുണ്ട്.