Skip to main content

സ്ത്രീരത്‌നങ്ങള്‍ (7)

പുരുഷനും സ്ത്രീയും സമൂഹത്തിന്റെ അര്‍ധപാതികളാണെങ്കിലും സമൂഹജീവിതത്തിന്റെ ബാഹ്യരംഗങ്ങളില്‍ പുരുഷന്‍മാരുടെ സേവനമാണ് കൂടുതല്‍ വേണ്ടിവരിക. മനുഷ്യകുല ത്തിന്റെ അടിസ്ഥാനാവശ്യങ്ങളിലൊന്നായ കുടുംബസംവിധാനത്തിന്റെ ആണിക്കല്ലും മുഖ്യപങ്കാളിയും സ്ത്രീകളായതിനാല്‍ ഇതര രംഗങ്ങളില്‍ പുരുഷന്‍മാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടി വരിക സ്വാഭാവികമാണല്ലോ. എന്നാല്‍ കഴിവുകള്‍, ചിന്താശേഷികള്‍, പ്രതിഭാധനത്വം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീപുരുഷവ്യത്യാസങ്ങളിലില്ല. അതുകൊണ്ടു തന്നെ കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം സാമൂഹികപ്രശ്‌നങ്ങളിലും മറ്റും ഇടപെട്ട് തങ്ങളുടേതായ സേവനം നിറവേറ്റാന്‍ സ്ത്രീകള്‍ക്ക് ഇസ്‌ലാം സ്വാതന്ത്ര്യം നല്കുന്നുണ്ട്. പ്രവാചകന്റെ അനുചരന്‍മാരില്‍(സ്വഹാബ) സമൂഹമധ്യേ തിളങ്ങിനിന്ന വനിതകള്‍ ഏറെയാണ്. പില്കാലത്തും മുസ്‌ലിം സമൂഹത്തില്‍ പ്രതിഭാധനരായ അനേകം സ്ത്രീരത്‌നങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ഇന്നും അത് തുടരുന്നു. പോയ തലമുറകളിലെ ഏതാനും പേരെ പരിചയപ്പെടുത്തുകയാണിവിടെ.

Feedback