Skip to main content

ഖുര്‍ആന്‍ പാരായണം

മയ്യിത്തിന്റെ അടുത്തുവെച്ച് ഖുര്‍ആന്‍ പാരായണം നടത്തുന്ന പതിവ് നാട്ടിലുണ്ട്. ''നിങ്ങളില്‍ നിന്ന് മരണം ആസന്നമായവരുടെ-മരണപ്പെട്ടവരുടെ- അടുക്കല്‍ യാസീന്‍ ഓതുക.'' എന്ന ഹദീസ് ആണ് അവലംബം. എന്നാല്‍ ഈ ഹദീഥ് സ്വീകാര്യമല്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ''ഈ ഹദീസിന്റെ ആശയം അവ്യ ക്തവും നിവേദകപരമ്പര നബിയിലേക്ക് എത്താത്ത അപൂര്‍ണവും, നിവേദകരിലെ അബൂഉസ്മാനും അദ്ദേഹ ത്തിന്റെ പിതാവും അജ്ഞാതരുമാണ്. തന്മൂലം ഈ ഹദീസ് ദുര്‍ബലമാണെന്ന് ഇബ്‌നുല്‍ഖത്താന്‍ പ്രസ്താ വിച്ചു. ദാറഖുത്‌നിയില്‍ നിന്ന് ഇബ്‌നുല്‍ അറബി ഇങ്ങനെ ഉദ്ധരിച്ചു: ഇത് പരമ്പര ദുര്‍ബലവും വചനം അജ്ഞാതവുമായ ഹദീസാണ്. മരിച്ചവരുടെ അരികില്‍ ഖുര്‍ആന്‍ ഓതുന്നത് സംബന്ധിച്ച് ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല.'' (അത്തല്‍ഖീസ് 5:111)

ഇമാം നവവി ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നു: ''മഅ്ഖലിന്റെ ഈ ഹദീസ് ഇബ്‌നുമാജയും അബൂദാവൂദും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പരമ്പരയില്‍ അറിയപ്പെടാത്ത രണ്ടു വ്യക്തികളുണ്ട്.''

''മയ്യിത്തിന്റെ അരികില്‍വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ സംബന്ധിച്ച് ഇമാം മാലിക്കിനോട് ചോദി ച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ ഇത് കേട്ടിട്ടുണ്ട്. ജനങ്ങളുടെ (മദീനയിലെ മുസ്‌ലിംകള്‍) പ്രവൃത്തിയില്‍ പെട്ടതല്ല'' (അല്‍ബയാനു വത്തഹ്‌സ്വീല്‍ 2:234).

Feedback