സുല്‍ത്താന്‍ യൂസുഫ് അബുല്‍ ഹജ്ജാജ് (ക്രി.1333-1354) സ്ഥാപിച്ച ഗ്രാനഡ യൂണിവേഴ്‌സിറ്റി ഏറെ പ്രശസ്തമാണ്. ദൈവശാസ്ത്രം, നിയമം, വൈദ്യം, തത്ത്വശാസ്ത്രം, രസതന്ത്രം, ജ്യോതിര്‍ ഗണിതം മുതലായവ പ്രധാന പാഠ്യവിഷയങ്ങളായിരുന്നു. മതഭേദമെന്യേ പഠിതാക്കള്‍ ഇവിടെ എത്തിച്ചേര്‍ന്നു. മന്ത്രിയും സാഹിത്യകാരനുമായ ലിസാനുദ്ദീന്‍ അല്‍ ഖതീബായിരുന്നു ഈ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപനനേതൃത്വം വഹിച്ചത്.
'ധിഷണാശാലിയുടെ ജ്ഞാനം, ഭരണാധിപന്റെ നീതിബോധം, സജ്ജനങ്ങളുടെ പ്രാര്‍ഥന, വീരന്റെ ധീരത എന്നീ നാലു സ്തൂപങ്ങളിന്‍മേല്‍ ലോകം സ്ഥാപിക്കപ്പെട്ടിരിക്കുന്നു' എന്ന വാക്യം യൂണിവേഴ്‌സിറ്റി കവാടത്തില്‍ എഴുതിവെച്ചതില്‍ നിന്ന് അന്നത്തെ ധൈഷണിക ഔന്നത്യം നമുക്ക് ഊഹിച്ചെടുക്കാം (ഹിസ്റ്ററി ഓഫ് അറബ്).