Skip to main content

യസീദ് ബിൻ അബ്ദില്‍ മലിക്

അമവി ഖിലാഫത്തില്‍ ക്രി. 720 മുതല്‍ 724 (ഹി. 101-105) വരെ ഭരണം നടത്തിയ ഭരണാധികാരിയാണ് സയീദുബ്‌നു അബ്ദില്‍ മലിക്ക്. യസീദ് രണ്ടാമന്‍ എന്ന പേരിലും അറിയപ്പെട്ടു.

ഭരണസംരംഭത്തില്‍ മുന്‍ഗാമി ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ പാത പിന്തുടരാന്‍ ശ്രമിച്ചെങ്കിലും അതിലുറച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

29-ാം വയസ്സിലാണ് ഭരണമേറ്റത്. യൗവനത്തിന്റെ ചാപല്യങ്ങള്‍ യസീദിനെ ഭരണകാര്യങ്ങളില്‍ നിന്നും അകറ്റി. സൗന്ദര്യാരാധകനും തരളഹൃദയനുമായിരുന്നു യസീദ്.

ഭരണകാലത്ത് കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാനായില്ല. ഖുറാസാനിലെ മുന്‍ വൈസ്രോയിയായിരുന്ന യസീദുബ് മുഹല്ലഹ് ഇറാഖില്‍ കലാപത്തിന് കോപ്പുകൂട്ടി. അമവി ഭരണത്തിനെതിരായ പ്രക്ഷോഭം സഹോദരന്‍ മസ്‌ലമയെ അയച്ച് യസീദ് ഒതുക്കി. തുര്‍ക്കിയിലെ കിഷ്, നസഫ്, ബയ്‌സിന്ത്യയിലെ ഡല്‍സ, ഖുനിയ എന്നിവയും ഇക്കാലത്ത് മുസ്‌ലിംകള്‍ അധീനപ്പെടുത്തി.


 

Feedback