ജമാഅത്ത് നമസ്‌കാരങ്ങളില്‍ ഇമാം സമിഅല്ലാഹുലിമന്‍ഹമിദഹൂ എന്ന് പറയുമ്പോള്‍ മഅ്മൂം അത് പറയേണ്ടതുണ്ടോ?
മറുപടി : റസൂല്‍(സ്വ) പറഞ്ഞതായി അബൂഹുറയ്‌റ(റ)ല്‍ നിന്ന് പ്രമുഖ ഹദീസ് ഗ്രന്ഥകാരന്‍മാര്‍ ഉദ്ധരിച്ച പ്രമാണികമായ ഒരു ഹദീസ് ഇപ്രകാരമാകുന്നു. ''ഒരാളെ ഇമാമായി നിശ്ചയിക്കുന്നത് അയാളെ പിന്തുടരാന്‍ വേണ്ടിയാണ്. അതിനാല്‍ ഇമാം തക്ബീര്‍ ചൊല്ലിയാല്‍ നിങ്ങളും തക്ബീര്‍ ചൊല്ലുക. അതുവരെ നിങ്ങള്‍ തക്ബീര്‍ ചൊല്ലരുത്. അദ്ദേഹം റുകൂഅ് ചെയ്താല്‍ നിങ്ങളും റകൂഅ് ചെയ്യുക. അതുവരെ നിങ്ങള്‍ റുകൂഅ് ചെയ്യരുത്. അദ്ദേഹം സമിഅല്ലാഹുലിമന്‍ഹമിദഹൂ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ 'അല്ലാഹുമ്മ റബ്ബനാ ലകല്‍ഹംദ്' എന്ന് പറയുക..''. ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നത് സമിഅല്ലാഹുലിമന്‍ഹമിദഹൂ എന്ന വാക്ക് ഇമാമിനോടൊപ്പം മഅ്മൂകള്‍ ചൊല്ലേണ്ടതി ല്ലെന്നാകുന്നു.