Skip to main content

ഷാജഹാന്റെ നിര്‍മാണങ്ങള്‍

ഷാജഹാന്റെ ശില്പകലാ ചാതുരിയില്‍ വിരിഞ്ഞ വിസ്മയ രമ്യഹര്‍മങ്ങളാല്‍ ഡല്‍ഹിയും പരിസരങ്ങളും നയനമനോഹരിയായി. യമുനയുടെ തീരത്ത് അംബരചുംബിയായി പരിലസിക്കുന്ന വെണ്ണക്കല്ലില്‍ വിരചിതമായ താജ്മഹല്‍ തന്നെയത്രെ ഇതില്‍ ആദ്യത്തേത്. തന്റെ പ്രേയസി മുംതാസ് മഹലിന്റെ ഓര്‍മക്കായി 1648ല്‍ ആഗ്രയില്‍ പണിതീര്‍ത്ത ഈ മുഗ്ധശില്പം ഇന്നും ലോക വിസ്മയങ്ങളിലൊന്നാണ്.

ഡല്‍ഹി ജുമാമസ്ജിദ്, ചെങ്കോട്ട, മോത്തി മസ്ജിദ്, കശ്മീരിലെ ഷാഹി മസ്ജിദ്, ചഷ്‌മേ ഷാഹി തോട്ടം,  സിന്ധിലെ ടട്ട മസ്ജിദ്, ലാഹോറിലെ ഷാലിമാര്‍ തോട്ടം, ജഹാംഗീര്‍ ടോംബ് എന്നിവ ഈ പട്ടികയില്‍ ചിലതുമാത്രമാണ്.

മുഗള്‍ രാജധാനിയെ കമനീയമാക്കിയ ഈ ചക്രവര്‍ത്തിയാണ് മയൂര സിംഹാസനവും കോഹിനൂര്‍ രത്‌നവും അതില്‍ സ്ഥാപിച്ചത്. ഇതിനുപുറമെ എണ്ണമറ്റ രാജകീയ മന്ദിരങ്ങളും ഉദ്യാനങ്ങളും തലസ്ഥാന നഗരിയെ ഹരിതശോഭയില്‍ മുക്കി.


 

Feedback