ബൈത്തുല്‍ മുഖദ്ദസ് ഉള്‍പ്പെടുന്ന ഫലസ്തീന്‍ രാജ്യം തിരിച്ചു പിടിക്കാന്‍ ഭിന്നതകള്‍ മറന്ന് പോപ്പിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെ ക്രൈസ്തവര്‍ നടത്തിയ പോരാട്ടങ്ങളാണ് കുരിശു യുദ്ധങ്ങള്‍. ഇതില്‍ പങ്കെടുത്ത ഓരോ പോരാളിയുടെയും വലതു കൈയില്‍ മരക്കുരിശ് കെട്ടിക്കൊടുത്തിരുന്നു. അങ്ങനെയാണ് ഈ യുദ്ധങ്ങള്‍ക്ക് കുരിശു യുദ്ധങ്ങള്‍ എന്ന പേര് വന്നത്.
നിരപരാധികളായ സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുള്‍പ്പെടെ ലക്ഷക്കണക്കിന് പച്ച മനുഷ്യരുടെ രക്്തം കൊണ്ട് ചരിത്രത്തെ ചുവപ്പിച്ച ഈ നരനായാട്ട് 152 വര്‍ഷങ്ങള്‍ക്കിടെ എട്ടെണ്ണം അരങ്ങേറി.
'അറബികളുടെ ചരിത്രം' എന്ന തന്റെ കൃതിയില്‍ സയ്യിദ് അമീര്‍ അലി പറയുന്നതിങ്ങനെ:
കുരിശു യുദ്ധങ്ങള്‍ നടന്ന വര്‍ഷം
ഒന്നാം കുരിശുയുദ്ധം ക്രി. 1096-1099
രണ്ടാം കുരിശുയുദ്ധം ക്രി.1147-1149
മൂന്നാം കുരിശുയുദ്ധം {കി: 1189-1192
നാലാം കുരിശുയുദ്ധം ക്രി.1202-1204
അഞ്ചാം കുരിശുയുദ്ധം ക്രി.1218-1221
ആറാം കുരിശുയുദ്ധം ക്രി. 1228-29
ഏഴാം കുരിശുയുദ്ധം ക്രി.1248-1254
'ദശലക്ഷങ്ങള്‍ യുദ്ധത്താലും പട്ടിണിയാലും രോഗത്താലും ഭൂമുഖത്തു നിന്ന് തുടച്ചു നീക്കപ്പെട്ടു. മനുഷ്യ സങ്കല്പത്തിന്നതീതമായ കൊടും ക്രൂരതകളാല്‍ കുരിശിന്റെ പോരാളികള്‍ ആ മതത്തിന് തന്നെ തീരാകളങ്കമായി ഭവിച്ചു.'