ഭൂമിയിലെ എല്ലാ വസ്തുക്കളും വെള്ളത്തില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
(പ്രവാചകസന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാം അവയെ വേര്‍പ്പെടുത്തി. ജലത്തില്‍ നിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു. (നമ്മുടെ) ഈ സൃഷ്ടിവൈഭവത്തെ അവര്‍ അംഗീകരിക്കുന്നില്ലേ? (വി. ഖുര്‍ആന്‍ 21: 30).
അല്ലാഹു സര്‍വ്വ ജീവജാലങ്ങളെയും ഒരേ ജലത്തില്‍ നിന്ന് സൃഷ്ടിച്ചു. അവയില്‍ ചിലത് രണ്ടു കാലുകളില്‍ നടക്കുന്നു. ചിലതു നാലു കാലുകളില്‍ നടക്കുന്നു. അവന്‍ ഇച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനല്ലോ (വി. ഖുര്‍ആന്‍ 24: 45).
സൃഷ്ടികളില്‍ വച്ച് ഏറ്റവും ഉത്തമനായ മനുഷ്യന്റെ സൃഷ്ടിപ്പ് ഏവരെയും വിസ്മയിപ്പിക്കുന്ന ഒന്നാണ്. ശരീരത്തെ താങ്ങി നിര്‍ത്തുന്നതില്‍ നിന്ന് സ്വതന്ത്രമായ കൈകളും അനിതരസാധാരണമായി വികാസം പ്രാപിച്ച മസ്തിഷ്‌കവും അവനെ സൃഷ്ടിയുടെ അപൂര്‍വ്വ മാതൃകയാക്കുന്നു. 'ഒരാള്‍ തന്റെ ശരീരത്തെ തിരിച്ചറിഞ്ഞാല്‍ അവന് തന്റെ രക്ഷിതാവിനെ തിരിച്ചറിയാം' എന്ന പ്രവാചകന്റെ അധ്യാപനം മനുഷ്യസൃഷ്ടിയുടെ നിഗൂഢ രഹസ്യങ്ങളിലേക്ക് ഖുര്‍ആന്‍ നല്‍കിയ സൂചനകള്‍ക്ക് അടിവരയിടുന്നു.
മനുഷ്യസൃഷ്ടി ഖുര്‍ആനിലും വൈദ്യശാസ്ത്രത്തിലും -ഡോ. മുഹമ്മദലി അല്‍ബാര്‍
ശാസ്ത്രപരീക്ഷണം ഖുര്‍ആനിലൂടെ -കെ ടി മുഹമ്മദ് അഷ്‌റഫ്