Skip to main content

ഡോ.സാക്കിര്‍ നായിക്

2010ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം നടത്തിയ സര്‍വെയില്‍ ശക്തരായ നൂറ് ഇന്ത്യക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഇസ്‌ലാമിക പ്രഭാഷകനാണ് ഡോ. സാക്കിര്‍ നായിക്. എം.ബി.ബി.എസ് ബിരുദധാരിയായ ഡോ.സാക്കിര്‍ നായിക് അന്താരാഷ്ട്ര തലത്തില്‍   പണ്ഡിതന്‍മാരുമായി മതാന്തര സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്.

ബോംബെയിലെ ഇസ്‌ലാമിക് ഗവേഷണ സ്ഥാപനത്തിന്റെ (ഐ ആര്‍ എഫ്) തലവനും 'പീസ്'ചാനലിന്റെ ഉടമസ്ഥനുമാണ് ഇദ്ദേഹം. വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ യഥാര്‍ഥ ഇസ്‌ലാമിക ആശയങ്ങളും അടിസ്ഥാന മത തത്വങ്ങളും ശാസ്ത്രീയമായും യുക്തിഭദ്രമായും മറ്റു മത വിശ്വാസികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നതില്‍ പ്രശസ്തനാണ് സാക്കിര്‍ നായിക്. ഇസ്‌ലാമിനെതിരെ ഉയരുന്ന സംശയങ്ങള്‍ക്ക് യുക്തിസഹമായി മറുപടി പറയുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് മികവുറ്റതാണ്. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ അമേരിക്ക, കാനഡ, യു.എ.ഇ, സുഊദി അറേബ്യ, കുവൈത്ത്, സിംഗപ്പൂര്‍, ഹോങ്കോംഗ്, തയ്‌ലാന്റ്, ഗുയാന (ദക്ഷിണ അമേരിക്ക), ഖത്തര്‍, ബഹറൈന്‍, ദക്ഷിണാഫ്രിക്ക, മൗറിഷ്യസ്, മലേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലായി 1000ത്തോളം പൊതു സംവാദങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

മറ്റു മതങ്ങളിലെ പണ്ഡിതന്‍മാരുമായി അദ്ദേഹം നടത്തിയ സംവാദങ്ങള്‍ ലോക പ്രശസ്തമാണ്. 2000 ഏപ്രില്‍ ഒന്നിന് 'ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഖുര്‍ആനും ബൈബിളും' എന്ന വിഷയത്തില്‍ അമേരിക്കയിലെ ഡോ. വില്യം കാമ്പലുമായി  ചിക്കാഗോ സിറ്റിയില്‍ നടന്ന സംവാദവും 'വേദ ഗ്രന്ഥങ്ങളിലെ ഹിന്ദു മുസ്‌ലിം സങ്കല്‍പങ്ങള്‍' എന്ന വിഷയത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറുമായി ബാംഗ്ലുരില്‍വെച്ച് 2006 ജനുവരി ഒന്നിന് നടത്തിയ സംവാദവും ശ്രദ്ധേയമായിരുന്നു. 

മനോഹരമായ ഇംഗ്ലീഷ് സംസാരരീതിയും ഖുര്‍ആനിന്റെ ആധുനിക പശ്ചാത്തലത്തിലൂടെയുള്ള വ്യാഖ്യാന രീതിയും മറ്റ് ഇസ്‌ലാമിക പ്രഭാഷകരില്‍ നിന്ന് നായിക്കിനെ വേറിട്ട് നിര്‍ത്തുന്നു. 

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ 1965 ഒക്‌ടോബര്‍ 15ന് ജനനം. ഡോംഗ്രിയില്‍ ക്ലിനിക്ക് നടത്തിയിരുന്ന പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ അബ്ദുല്‍ കരീം നായിക്കാണ് സാക്കിറിന്റെ പിതാവ്. മുംബൈ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ടോപിവാല നാഷണല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസ് ബിരുദം നേടി. എന്നാല്‍ 1987ല്‍ ഇരുപത്തിരണ്ടാം വയസ്സില്‍ അഹമ്മദ് ദീദാത്ത് എന്ന ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കയിലെ മുസ്‌ലിം മതപ്രചാരകനെ കണ്ടുമുട്ടിയത് ജീവിതത്തില്‍ വഴിത്തിരിവായെന്ന് നായിക്ക് കരുതുന്നു. 1994ല്‍ 'ദീദാത്ത് പ്ലസ്' എന്ന് അദ്ദേഹം തന്നെ സാക്കിര്‍ നായിക്കിനെ വിശേഷിപ്പിച്ചു. 2000ത്തില്‍ അദ്ദേഹം നല്കിയ ഫലകത്തില്‍ ഇങ്ങനെ വായിക്കാം: ''മകനേ, നീ നാലുവര്‍ഷം കൊണ്ട് ചെയ്തത് പൂര്‍ത്തിയാക്കാന്‍ ഞാന്‍ നാല്പതു വര്‍ഷമെടുത്തു''.

പീസ് ടിവിക്ക് ലോകമെങ്ങുമായി കോടിക്കണക്കിന് പ്രേക്ഷകരുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള ചിലരാജ്യങ്ങളില്‍  ചാനലിന് ഇനിയും പ്രക്ഷേപണാനുമതി ലഭിച്ചിട്ടില്ല. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇസ്‌ലാമിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി 2015 ല്‍ സഊദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കിംഗ് ഫൈസല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഭാര്യ ഫര്‍ഹത്. മൂന്ന് മക്കള്‍.

കൃതികള്‍:

BOOKS BY DR ZAKIR NAIK
01.     ANSWERS TO NON-MUSLIMS' COMMON QUESTIONS ABOUT ISLAM
02.    QUR'AN AND MODERN SCIENCE - COMPATIBLE OR INCOMPATIBLE?
03.    CONCEPT OF GOD IN MAJOR RELIGIONS
04.    CHRIST (PBUH) IN ISLAM
    [PBUH = May peace be upon him]
05.    ISLAM AND TERRORISM
06.    SIMILARITIES BETWEEN HINDUISM AND ISLAM
07.    ANSWERS TO COMMON QUESTIONS ABOUT ISLAM BY NON-MUSLIMS WHO HAVE SOME KNOWLEDGE ABOUT ISLAM
08.    WOMEN'S RIGHTS IN ISLAM - PROTECTED OR SUBJUGATED?
09.    AL QUR'AN - SHOULD IT BE READ WITH UNDERSTANDING?
10.    IS THE QUR'AN GOD'S WORD?

Feedback