Skip to main content

ഡോ. യൂസുഫുല്‍ ഖറദാവി

ആധുനിക മുസ്‌ലിം ലോകത്ത് ഏററവുമധികം സ്വാധീനം ചെലുത്തുന്ന മഹാപണ്ഡിതനാണ് ഡോ. യൂസുഫുല്‍ ഖറദാവി. ഇസ്‌ലാമിന്റെ സാമൂഹ്യക്രമങ്ങളും സാമ്പത്തിക കാഴ്ചപ്പാടുകളുമാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങള്‍. മുസ്‌ലിംകളുടെ ആധുനിക പ്രശ്‌നങ്ങളില്‍ കൃത്യമായ നിലപാടുകളും വീക്ഷണങ്ങളും പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ ഫത്‌വകള്‍ക്ക് മുസ്‌ലിം പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയുണ്ട്.

yousufl qaradavi

1926ല്‍ ഈജിപ്തിലെ ത്വന്‍തക്ക് സമീപം സ്വഫ്ത് തുറാബിലാണ് ജനനം. അതീവ ബുദ്ധിമാനായിരുന്ന ഖറദാവി പത്ത് വയസ്സിനു മുമ്പു തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി. ത്വന്‍തയിലെ മതപാഠശാലയില്‍ പ്രാഥമിക, സെക്കന്ററി വിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം ഉപരിപഠനത്തിനായി അല്‍ അസ്ഹറില്‍ ചേര്‍ന്നു. 

1953ല്‍ ഒന്നാം സ്ഥാനത്തോടെ ആലിയ ബിരുദം നേടിയ ഖറദാവി 54ല്‍ ഒന്നാം റാങ്കോടെ മാസ്‌ററര്‍ ഡിഗ്രിയും കരസ്ഥമാക്കി. 1958ല്‍ ഭാഷയിലും സാഹിത്യത്തിലും ഡിഗ്രിയും 1960ല്‍ ഉലൂമുല്‍ ഖുര്‍ആനിലും സുന്നത്തിലും മാസ്റ്റര്‍ ഡിഗ്രിയും ലഭിച്ചു. പഠനഗവേഷണ മാര്‍ഗങ്ങള്‍ ജീവിതത്തിന്റെ മുഖമുദ്രയാക്കിയ യൂസുഫുല്‍ ഖറദാവി 'സാമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സക്കാത്തിന്റെ സ്വാധീനം' എന്ന വിഷയത്തില്‍ 1973ല്‍ ഡോക്ടറേററ് നേടി.

അധ്യാപനവും ഖുത്വ്ബയും നടത്തിയാണ് ഔദ്യോഗിക ജീവിതത്തിലേക്കുള്ള രംഗപ്രവേശം. ഈജിപ്തിലെ ചില പ്രധാന സ്ഥാനങ്ങള്‍ വഹിച്ചതിനു ശേഷം 1961ല്‍ റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്‍സ്‌പെക്ടറായി ദോഹയിലെത്തിയ ഖറദാവി 1973ല്‍ ഖത്തറിന്റെ മതകാര്യ മേധാവിയായി. മതപരമായ കാര്യങ്ങളില്‍ വരും തലമുറക്ക് ഉന്നത വീക്ഷണം ഉണ്ടാവണമെന്ന നിര്‍ബന്ധബുദ്ധിയില്‍, ഖത്തര്‍ യൂണിവേഴ്‌സിററിക്ക് കീഴില്‍ ഒരു ശരീഅത്ത് സ്ഥാപനം തുടങ്ങാന്‍ മുന്‍കൈയെടുത്തു. 

1977ല്‍ സാക്ഷാത്കരിച്ച ആ കോളെജിന്റെ പ്രിന്‍സിപ്പലായി 1990 വരെ ഖറദാവി തുടര്‍ന്നു. അള്‍ജീരിയയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിററിയുടെയും അനുബന്ധ സ്ഥാപങ്ങളുടെയും നിരീക്ഷകനായി സേവനമനുഷ്ഠിച്ച ഖറദാവി നാല് പതിററാണ്ടിലേറെയായി ദോഹയിലെ വലിയ പള്ളിയില്‍ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ഉമറുബ്‌നുല്‍ ഖത്ത്വാബ് പള്ളിയില്‍ ഖുത്വുബ നിര്‍വഹിക്കുകയും ചെയ്യുന്നു.

നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇദ്ദേഹം മക്കയിലെ മുസ്‌ലിം വേള്‍ഡ് ലീഗ്, കുവൈത്തിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക ചാരിററബ്ള്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലും കൗണ്‍സിലുകളിലും അംഗമാണ്. ഇസ്‌ലാമിക പ്രചാരണത്തിനായി വെബ്‌സൈറ്റു വഴി നടത്തുന്ന ഇസ്‌ലാം ഓണ്‍ലൈന്‍ പരിപാടിക്ക് മികച്ച സ്വാധീനം ലോകത്ത് ചെലുത്താനായിട്ടുണ്ട്. ഖത്തറില്‍ തന്നെ താമസിക്കുന്ന ഖറദാവി നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്.

പ്രധാന ഗ്രന്ഥങ്ങള്‍:


الحلال والحرام في الإسلام
كيف نتعامل مع التراث والتمذهب والاختلاف
دراسة في فقه مقاصد الشريعة
حاجة البشرية إلى الرسالة الحضارية لأمتنا
الخصائص العامة للإسلام
نحو موسوعة للحديث الصحيح.. مشروع منهج مقترح
التطرف العلماني في مواجهة الإسلام
المسلمون قادمون (ديوان شعر)
الصحوة الإسلامية بين الجحود والتطرف
ثقافتنا بين الانفتاح والانغلاق
ثقافة الداعية
الأسرة كما يريدها الإسلام
الناس والحق
الإسلام والعلمانية وجها لوجه
التوبة إلى الله
فقه الوسطية الإسلامية والتجديد
تاريخنا المفترى عليه
جريمة الردة وعقوبة المرتد في ضوء القرآن والسنة
موجبات تغير الفتوى في عصرنا
الإسلام حضارة الغد
نحن والغرب.. أسئلة شائكة وأجوبة حاسمة
الإسلام بين شبهات الضالين وأكاذيب المفترين
الحلول المستوردة وكيف جنت على أمتنا
عالم وطاغية (مسرحية تاريخية)
الشيخ أبو الحسن الندوي كما عرفته
الدِّين والسياسة.. تأصيل ورد شبهات
أصول العمل الخيري في الإسلام
رعاية البيئة في شريعة الإسلام
خطابنا الإسلامي في عصر العولمة
أمتنا بين قرنين
فقه الجهاد
قيمة الإنسان وغاية وجوده في الإسلام
    الاجتهاد في الشريعة الإسلامية
مدخل لمعرفة الإسلام
من فقه الدولة في الإسلام
    مركز المرأة في الحياة الإسلامية
الأمة الإسلامية.. حقيقة لا وهم
شريعة الإسلام صالحة للتطبيق في كل زمان ومكان
الوقت في حياة المسلم
التربية عند الإمام الشاطبي
أين الخلل؟.. كتاب يجيب عن سؤال عمره 200 عام
نفحات ولفحات  
الحل الاسلامى فريضة وضرورة
الورع والزهد
الشيخ الغزالي كما عرفته.. رحلة نصف قرن
الإسلام الذي ندعو إليه
الوطن والمواطنة في ضوء الأصول العقدية والمقاصد الشرعية
الإمام الغزالي بين مادحيه وقادحيه
    فتاوى المرأة المسلمة
فصول في العقيدة بين السلف والخلف
القواعد الحاكمة لفقه المعاملات
السنة والبدعة
الأقليات الدينية
أعداء الحل الإسلامي
فقه الصيام
فقه الزكاة
القدس قضية كل مسلم
النية والإخلاص
الثقافة العربية الإسلامية بين الأصالة والمعاصرة
المحنة في واقع الحركة الإسلامية المعاصرة
    مدخل لدراسة الشريعة
الفقه الإسلامي بين الاصالة والتجديد
المسلمون والعولمة
زواج المسيار.. حقيقته وحكمه
شمول الإسلام
مبادئ في الحوار والتقريب بين المذاهب والفرق الإسلامية
لماذا الإسلام؟
حقوق الشيوخ
عمر بن عبد العزيز


പുരസ്‌കാരങ്ങള്‍:


കിംഗ് ഫൈസല്‍ അവാര്‍ഡ്
സുല്‍ത്താന്‍ ഹസന്‍ അല്‍ ബോക്കിയ അവാര്‍ഡ്
ഇസ്‌ലാമിക് ഡവലപ്‌മെന്റ് അവാര്‍ഡ്
മലേഷ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിററിയുടെ പ്രത്യേക അവാര്‍ഡ്
മികച്ച ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള പുരസ്‌കാരം (ദുബൈ)
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446