Skip to main content

സാമ്പത്തികശാസ്ത്രം (6)

സാധനങ്ങളുടെയും സേവനങ്ങളുടെയും ഉത്പാദനം, വിതരണം, ഉപഭോഗം, എന്നിവയെക്കുറിച്ച് പഠിക്കുന്ന ഒരു സാമൂഹികശാസ്ത്രമാണ് സാമ്പത്തികശാസ്ത്രം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലായി രൂപം പ്രാപിച്ച രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ മേഖലയില്‍ നിന്നാണ് ഇന്നത്തെ സാമ്പത്തികശാസ്ത്ര മാതൃക വികാസം പ്രാപിച്ചത്. സാമ്പത്തിക വ്യവസ്ഥകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും സാമ്പത്തിക ഘടകങ്ങളുടെ ഇടപെടലുകളെക്കുറിച്ചും സാമ്പത്തികശാസ്ത്രം വിശദീകരിക്കുന്നു. 

ഊര്‍ജതന്ത്രം, രസതന്ത്രം എന്നിവയെപ്പോലെയല്ല സാമ്പത്തിക ശാസ്ത്രം. സമ്പത്ത് മനുഷ്യന്റെ നിലനില്‍പ്പാണ്. കാലത്തിനനുസരിച്ച് സമ്പത്തിന്റെ സ്വഭാവവും സമ്പാദന വിനിമയ രീതികളും മാറിക്കൊണ്ടിരിക്കും. എന്നിരുന്നാലും സമ്പത്തിന്റെ കാര്യത്തില്‍ ചില അടിസ്ഥാന തത്ത്വങ്ങളും മാറ്റം വരാത്ത മൂല്യങ്ങളും ഉണ്ട്. വിശുദ്ധ ഖുര്‍ആന്‍ സമ്പത്തിന്റെ സമ്പാദന വിതരണ വിനിമയ കാര്യങ്ങളില്‍ ചൂഷണമുക്തവും ധര്‍മനിഷ്ഠവും മൂല്യാധിഷ്ഠിതവുമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആധുനിക സാമ്പത്തികശാസ്ത്രം ഇസ്‌ലാമിക സാമ്പത്തിക തത്ത്വങ്ങളെ പലതിലും സ്വീകരിച്ചതായി കാണാം. ഇസ്‌ലാമിക് ഫൈനാന്‍സ്, ഇസ്‌ലാമിക് ബാങ്കിംഗ് തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകളും ആഴത്തിലുള്ള ഗവേഷണങ്ങളും നടന്നുവരുന്ന കാലമാണിത്. സാമ്പത്തിക ശാസ്ത്രത്തില്‍ പ്രവീണരായ അബു യൂസുഫ്, മെഹബൂബുല്‍ ഹഖ് എന്നിവരെപ്പോലുള്ള നിരവധി വ്യക്തിത്വങ്ങള്‍ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. ചൂഷണമുക്തമായ ലോകം എന്നതാണ് ഇസ്‌ലാമിന്റെ സാമ്പത്തിക കാഴ്ചപ്പാട്.


 

Feedback