ളുഹര്‍ നമസ്കാരത്തിലെ രണ്ടാമത്തെ റക്അത്തില്‍ ഞാന്‍ ഇമാമിനെ തുടര്‍ന്നു. ഇമാം സലാം വീട്ടിയപ്പോള്‍ ഓര്‍മയില്ലാതെ ഞാനും സലാം വീട്ടി. മറ്റൊരാള്‍ ഓര്‍മിപ്പിച്ചപ്പോഴാണ് ഞാന്‍ മൂന്ന് റക്അത്തേ നമസ്കരിച്ചിട്ടുള്ളൂവെന്ന് ഓര്‍മവന്നത്. അപ്പോള്‍ ഞാന്‍ എന്ത്ചെയ്യണം? പുതുതായി നാല് റക്അത്ത് നമസ്കരിക്കണമോ അതല്ല, ഒരു റക്അത്ത്കൂടി നമസ്കരിച്ചാല്‍ മതിയാകുമോ ?
മറുപടി : ബാക്കിയുള്ള ഒരു റക്അത്ത് നമസ്കരിച്ചാല്‍ മതി. എന്നാല്‍ സലാം വീട്ടുന്നതിനു മുമ്പായി മറവിയുടെ പേരില്‍ രണ്ടു സുജൂദ് ചെയ്യണം. ഇതാണ് പ്രബലമായ ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്.