Skip to main content

ഖുതുബയുടെ സമയത്തുള്ള സംസാരം

ജുമുഅ ഖുതുബ ആരംഭിച്ചാല്‍ പള്ളിയില്‍ യാതൊരുവിധ സംസാരവും പാടില്ലെന്നും സംസാരിക്കുന്ന വ്യക്തിയുടെ ജുമുഅ നഷ്ടപ്പെടുമെന്നും പറയുന്നു. ഇത് ശരിയാണോ ?

മറുപടി : ഖുതുബ സമയത്ത് ശ്രോതാക്കള്‍ തമ്മില്‍ സംസാരിക്കുന്നത് നിഷിദ്ധമാണെന്ന് തന്നെയാണ് പ്രബലമായ ഹദീസുകളില്‍ നിന്നു ഗ്രഹിക്കാവുന്നത്. എന്നാല്‍ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഖുതുബക്കിടയില്‍ ഖത്വീബ് ശ്രോതാക്കളോടോ അവര്‍ ഖത്വീബിനോടോ ചോദിക്കുന്നത് നിഷിദ്ധമല്ല. നബി(സ്വ) ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കേ മഴയ്ക്കുവേണ്ടി ആവശ്യപ്പെട്ടു കൊണ്ട് ഒരാള്‍ വന്നതും പ്രവാചകന്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിച്ചതുമായ ഹദീസ് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ്വ) ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കേ പള്ളിയില്‍ പ്രവേശിച്ച ഒരാളോട് രണ്ടു റക്അത്ത് നമസ്‌കരിക്കാന്‍ കല്പിച്ചുവെന്ന് തിര്‍മിദിയും നസാഇയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Feedback