റമദാനില്‍ തറാവീഹ് നമസ്‌കാരം പള്ളിയില്‍ നിന്ന് ജമാഅത്തായി നമസ്‌കരിക്കുന്നതാണോ വീട്ടില്‍ നിന്ന് ഒറ്റയ്ക്കു നമസ്‌കരിക്കുന്നതാണോ കൂടുതല്‍ പുണ്യകരം?
മറുപടി : റമദാനിലെ ഏതാനും രാത്രികളില്‍ നബി(സ്വ)യും സ്വഹാബികളും ജമാഅത്തായി സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ളപ്പോള്‍ നബി (സ്വ) തനിച്ചാണ് നമസ്‌കരിച്ചത്. അങ്ങനെ നമസ്‌കരിക്കുമ്പോള്‍ ഒരു സ്വഹാബി അദ്ദേഹത്തെ തുടര്‍ന്ന് നമസ്‌കരിച്ച സംഭവവും പ്രാമാണികമായ ഹദീസീകളിലുണ്ട്. നബി(സ്വ) അദ്ദേഹത്തെ വിലക്കുകയോ നിരുത്‌സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ ജമാഅത്തായി തറാവീഹ് നമസ്‌കരിക്കുന്നത് തന്നെയാണ് ഒറ്റയ്ക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ പുണ്യകരം.