തറാവീഹ് നമസ്ക്കാരത്തില്‍ അവസാന മൂന്നു റക്അത്തുകള്‍ ഒന്നിച്ച് നമസ്ക്കരിക്കാമോ ?
മറുപടി : ഈ കാര്യത്തില്‍ ഒരു രീതി മാത്രമേ പാടുള്ളൂ എന്നു പറയാന്‍ ന്യായം കാണുന്നില്ല. രാത്രിയിലെ നമസ്കാരം എപ്രകാരമാണെന്ന് ചോദിച്ച ഒരാള്‍ക്ക് മറുപടിയായി 'രാത്രിയിലെ നമസ്കാരം രണ്ടു റക്അത്തു വീതമാണ്. സുബ്ഹിന്റെ സമയമാകുന്നുവെന്ന് നിനക്ക് ആശങ്ക തോന്നിയാല്‍ ഒരു റക്അത്തു കൊണ്ട് എണ്ണം ഒറ്റയാക്കൂ' എന്ന് റസൂല്‍(സ്വ) പറഞ്ഞതായി ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും പല ഇമാമുകളും അവസാന റക്അത്ത് പ്രത്യേകമായി നമസ്കരിക്കുന്നത്. ഇതിനു പുറമേ അവസാനത്തെ അഞ്ചു റക്അത്ത് ഒന്നിച്ചും നബി(സ്വ) നമസ്കരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.