Skip to main content

മീഖാത്തുകള്‍

വിശുദ്ധ ഹജ്ജ്, ഉംറ കര്‍മങ്ങള്‍ക്കായി ഇഹ്‌റാം ചെയ്യുന്ന സ്ഥലങ്ങളാണ് മീഖാത്തുകള്‍. ഇത് ഓരോ മേഖലയിലുള്ളവര്‍ക്കും പ്രത്യേകമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ദുല്‍ഹുലൈഫ, ജുഹ്ഫ, ഖര്‍ നുല്‍ മനാസില്‍, ദാത്തുഇര്‍ഖ്, യലംലം എന്നിങ്ങനെ മീഖാത്തുകള്‍ അഞ്ചാണുള്ളത്.

മദീനയില്‍ നിന്നോ മദീനവഴിയോ വരുന്നവര്‍ക്കാണ് ദുല്‍ഹുലൈഫ മീഖാത്തുള്ളത്. ശാമില്‍ നിന്നോ ശാം വഴിയോ വരുന്നവര്‍ ജുഹ്ഫയില്‍ വെച്ചും നജ്ദ് വഴി വരുന്നവര്‍ ഖര്‍നുല്‍ മനാസിലില്‍ വെച്ചും യമന്‍ വഴിയെത്തുന്നവര്‍ യലംലമില്‍ വെച്ചും ഇറാഖ് വഴിയെത്തുന്നവര്‍ ദാത്തുഇര്‍ഖില്‍ വെച്ചും ഇഹ്‌റാമില്‍ പ്രവേശിക്കണം. ഇന്ത്യയില്‍ നിന്നു വരുന്നവര്‍ക്ക് രണ്ടുവഴികളില്‍ കൂടി കടന്നുവരാം. യമന്‍കാരുടെ മീഖാത്തായ യലംലം, നജ്ദുകാരുടെ മീഖാത്തായ ഖര്‍നുല്‍ മനാസില്‍ എന്നിവയാണവ. മീഖാത്തിലെത്തുമ്പോള്‍ ഇഹ്‌റാം വസ്ത്രങ്ങളണിഞ്ഞ് ഇഹ്‌റാമില്‍ പ്രവേശിക്കണം.

മക്കാനിവാസികള്‍ അവരുടെ വീടുകളില്‍വെച്ച് ഇഹ്‌റാം ചെയ്താല്‍ മതി.

Feedback