Skip to main content

മുസ്ദലിഫ

മിനായ്ക്കും അറഫയ്ക്കുമിടയില്‍ പത്തു ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയുള്ള പുണ്യഭൂമിയാണ് മുസ്ദലിഫ. മിനായിലെ ജംറയില്‍ നിന്ന് മൂന്നും അറഫയിലെ നമിറ മസ്ജിദില്‍ നിന്ന് ഏഴും കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ദുല്‍ഹിജ്ജ ഒമ്പതിന് മുസ്ദലിഫയില്‍ രാത്രി കഴിച്ചു കൂട്ടല്‍ ഹജ്ജിന്റെ നിര്‍ബന്ധ അനുഷ്ഠാനങ്ങളിലൊന്നാണ്.

''അറഫാത്തില്‍ നിന്ന് നിങ്ങള്‍ ഒഴുകിയാല്‍ (വന്‍ പ്രവാഹത്തിന്റെ ഭാഗമായി പുറപ്പെട്ടു കഴിഞ്ഞാല്‍) മശ്അറുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവിന്‍'' (2:198). എന്ന വചനത്തിലെ 'മശ്അറുല്‍ ഹറാം' മുസ്ദലിഫയാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. നബി(സ്വ) ഹജ്ജില്‍ രാപ്പാര്‍ത്തത് ഇവിടെയാണ്. മുസ്ദലിഫയുടെ മറ്റൊരു പേരായും ഇതറിയപ്പെടുന്നു. ഇവിടെ വിശാലമായ ഒരു പള്ളിയും പണിതിട്ടുണ്ട്. മുസ്ദലിഫയില്‍ വെച്ച് മഗ്‌രിബും ഇശാഉം ജംഅ് ആക്കി നമസ്‌ക്കരിക്കണം. അടുത്ത ദിവസം സൂര്യോദയം വരെ ഇവിടെ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടുകയും വേണം. ദൈവസാമീപ്യം തേടുന്ന സ്ഥലമെന്ന നിലയിലാണ് ആ ആശയംവരുന്ന 'മുസ്ദലിഫ' എന്ന പേരുവന്നത്.

Feedback