അല്ലാഹുവിനെ ആരാധിക്കാനായി ലോകത്ത് നിര്‍മ്മിക്കപ്പെട്ട ആദ്യ ഭവനമായ കഅ്ബ അനുഗൃഹീതവും ലോകര്‍ക്ക് മാര്‍ഗദശനവുമാണ് (ആലു ഇംറാന്‍ : 96), ഹജ്ജ് തീര്‍ഥാടകരുടെ ലക്ഷ്യ സ്ഥാനമാണ് ഈ വിശുദ്ധഗേഹം (3:98). ലോകത്തുള്ള മുഴുവന്‍ മുസ്‌ലിംകളുടെയും നമസ്‌കാരത്തിലെ അഭിമുഖസ്ഥാന(ഖിബ്‌ല)വും ലോകത്ത് നിര്‍മിക്കപ്പെട്ട പ്രഥമപള്ളിയും (മുസ്‌ലിം) ഈ പുണ്യവീടു തന്നെ. ഹജ്ജിനും ഉംറക്കും വരുന്നവര്‍ക്ക് പാപങ്ങളില്‍ നിന്നു മുക്തരായി മടങ്ങാന്‍ കഅ്ബ നിമിത്തമായിത്തീരുന്നു (ബുഖാരി 1521).
കഅ്ബയെ വിശുദ്ധ ഖുര്‍ആന്‍ വേറെയും പേരുകളില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അല്‍ ബൈത്ത് (ആ ഭവനം - അല്‍ ബഖറ:125), അല്‍ ബൈത്തുല്‍ അതീഖ് (ആ പുരാതന ഭവനം - അല്‍ ഹജ്ജ് :29), അല്‍ ബൈത്തുല്‍ മുഹര്‍റം (പവിത്ര ഭവനം - ഇബ്‌റാഹീം :31), അവ്വലു ബൈത്ത് (പ്രഥമ ഭവനം-ആലു ഇഠറാന്‍ :96), മസ്ജിദുല്‍ ഹറാം (പവിത്രമായ പള്ളി-അല്‍ മാഇദ:2) എന്നിങ്ങനെ യാണവ. അല്‍ മാഇദ 95,97 എന്നീ വചനങ്ങളിലാണ് കഅ്ബ (ചതുരം) എന്നു പ്രയോഗിച്ചിടുള്ളത്.