Skip to main content

ഷെയറുകള്‍ക്ക് സകാത്ത്

ഷെയര്‍ മാര്‍ക്കറ്റും സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചും ഇന്നത്തെ സമ്പദ് ഘടനയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ശരിയായ രീതിയിലുള്ള കമ്പനി ഷെയറുകള്‍ക്ക് വര്‍ഷാവസാനം പ്രഖ്യാപിക്കപ്പെടുന്ന അല്ലെങ്കില്‍ ലഭ്യമാകുന്ന വില കണക്കാക്കി സകാത്ത് നല്കണം. നിസ്വാബ്, തോത് എന്നിവ പണത്തിന്റേതു തന്നെ. 590 ഗ്രാം വെള്ളിയുടെ വിലയുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത് കൊടുക്കണമെന്നര്‍ഥം. 

എല്ലാവിധ ഷെയറുകളും കണക്കിലെടുത്ത് കമ്പനി തന്നെ സകാത്ത് നല്കുന്ന ഒരു ഇസ്‌ലാമിക സംരംഭമാണെങ്കില്‍ ഷെയറുടമ പ്രത്യേകം തന്റെ വിഹിതത്തിനോ ലാഭത്തിനോ സകാത്ത് നല്‌കേണ്ടതില്ല. 

 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback
  • Friday Apr 11, 2025
  • Shawwal 12 1446