ജനാധിപത്യ രീതിയില്‍ മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ 1995 ല്‍ കേന്ദ്രീകരിച്ചു സ്ഥാപിതമായ ഒരു സര്‍ക്കാതിര മുസ്‌ലിം സംഘടനയാണ് തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം (TMMK). തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും നിരവധി ഗ്രാമങ്ങളിലും ടി.എം.എം.കെ യ്ക്കു ശാഖകളുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, രക്തദാന ക്യാമ്പുകള്‍, നേത്രദാന ക്യാമ്പുകള്‍, പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ആംബൂലന്‍സ് സേവനങ്ങള്‍ തുടങ്ങി ജനസേവന പ്രവര്‍ത്തനങ്ങളില്‍ ടി.എം.എം.കെ സജീവമാണ്.
2005 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിതയോട് വഖ്ഫ് ബോര്‍ഡിന്റെ എല്ലാ ആശയവിനിമയങ്ങളും പള്ളി ഭരണാധികാരികള്‍ക്ക് തമിഴ്ഭാഷയില്‍ മാത്രം അയക്കാന്‍ ടി.എം.എം.കെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റ് സംവരണത്തിനും സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരം തമിഴ്‌നാട്ടിലെ മുസ്‌ലിംകള്‍ക്കുള്ള സംരഭകത്വ പദ്ധതികള്‍ക്കായി ടി.എം.എം.കെ നടത്തിയ പ്രചരണം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
2009 ന്റെ തുടക്കത്തില്‍ ടി.എം.എം.കെ 'മനിതനേയ മക്കള്‍' എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. അതേ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എ.ഐ.ഡി.എം.കെയുമായി സഖ്യത്തിലേര്‍പ്പെട്ടു. മത്സരിച്ച മൂന്നില്‍ രണ്ട് സീറ്റ് നേടുകയും ചെയ്തു.
സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: https://www.tmmk.in/