Skip to main content

മരണവും ഖബ്ര്‍ ജീവിതവും

മരണം

•    ഏതൊരു മനുഷ്യനും മരണം ആസ്വദിക്കുക തന്നെ ചെയ്യും. (3:185)

•    അവധി മറികടക്കുവാന്‍ മനുഷ്യന്ന് സാധ്യമേ അല്ല. (6:2)

•    അവധിയെത്തിയാല്‍ പിന്നെ ആരെയും പിന്തിക്കുകയില്ല. (63:11)

•    ഭദ്രമായി കെട്ടിയുര്‍ത്തപ്പെട്ട കോട്ടക്കുള്ളിലായിരുന്നാല്‍ പോലും മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. (4:78)

•    മനുഷ്യവംശത്തിനാകമാനം ഈ ഭൂമിയിലുള്ള താമസമെത്രയെന്ന് അല്ലാഹു ആദ്യമേ നിര്‍ണയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. (2:36)

•    ഐഹിക ജീവിതത്തിലെ പ്രവര്‍ത്തനങ്ങളുടെ ശരിയായ പ്രതിഫലം പരലോകത്തു വെച്ചു മാത്രമേ പൂര്‍ണമായും ലഭിക്കുകയുള്ളൂ. (3:185)

•    നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ
•    മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടും. (32:11)

•    മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. (33:16)

•    ഒഴിഞ്ഞു മാറിക്കൊണ്ടിരുന്ന മരണവെപ്രാളം യാഥാര്‍ഥ്യവും കൊണ്ട് വരുന്നതാണ്. (50:19)

വ്യത്യസ്ത മരണങ്ങള്‍

•    നല്ലവരായിരിക്കെ മരണപ്പെടുന്നവരോട് മലക്കുകള്‍ പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക. (16:31,32)

•    സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക. (89:27-30)

•    മരണം തൊണ്ടക്കുഴിയിലെത്തുകയും തന്റെ വേര്‍പാടാണ് അതെന്ന് അവന്‍ മനസ്സിലാക്കുകയും കാലുകള്‍ കൂടിപ്പിണയുകയും ചെയ്യുമ്പോള്‍, അന്ന് രക്ഷിതാവിങ്കലേക്ക് നിന്നെ കൊണ്ടുപോകും. (75:26-30)

•    മരണം വന്നെത്തുമ്പോള്‍ മനുഷ്യന്‍ പറയും: എന്റെ രക്ഷിതാവേ, ഒരു ചെറിയ അവധി വരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. (63:10)

•    അക്രമികളുടെ മരണരംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞു കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്റെയും, അവന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ് എന്ന് മലക്കുകള്‍ പറയും. (6:93)

•    മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും.(33:19)

•    സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരോട് പറയും:  ജ്വലിക്കുന്ന അഗ്‌നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. നിങ്ങള്‍ ചെയ്തുവെച്ചത് നിമിത്തമത്രെ അത്. (8:50,51)

•    മരണത്തിന്റെ സമയത്ത് മലക്കുകള്‍ അവരോട് ചോദിക്കും: അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചിരുന്നവരൊക്കെ എവിടെ?. (7:37)

•    അവര്‍ പറയും: അവരൊക്കെ ഞങ്ങളെ വിട്ടു പോയി. (7:37)

ബര്‍സഖ്

•    മരണ ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസംവരെ അവര്‍ക്കിടയില്‍ ഒരു
•    മറയുണ്ടായിരിക്കും. (23:100)

•    കപടവിശ്വാസികളെ നാം രണ്ടു പ്രാവശ്യം ശിക്ഷിക്കുന്നതാണ്.പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക്
•    അവര്‍ തള്ളപ്പെടുന്നതുമാണ്. (9:101)

•    രാവിലെയും വൈകുന്നേരവും നരകം അവര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. (40:46)

Feedback