Skip to main content

വിശ്വാസികള്‍ സ്വര്‍ഗത്തിലേക്ക്

•    സത്കര്‍മങ്ങളാല്‍ മുന്നേറിയവര്‍. അവരാകുന്നു സ്വര്‍ഗത്തിലേക്ക് സാമീപ്യം നല്കപ്പെട്ടവര്‍ (56:10-13).

•    അല്ലാഹുവിനെ സൂക്ഷിച്ചവര്‍ കൂട്ടം കൂട്ടമായി സ്വര്‍ഗത്തിലേക്കു നയിക്കപ്പെടും. അതിന്റെ കവാടങ്ങള്‍ അവര്‍ക്കു വേണ്ടി തുറക്കപ്പെടും (39:73).

•    സ്വര്‍ഗത്തിന്റെ കാവല്‍ക്കാരായ മലക്കുകള്‍ അവരോടു പറയും: നിങ്ങള്‍ക്കു സമാധാനം. നിങ്ങള്‍ സംശുദ്ധരാണ്.അതിനാല്‍ നിത്യവാസികളായി നിങ്ങള്‍ സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചു കൊള്ളുക (39:73).

•    നിര്‍ഭയരായി ശാന്തിയോടെ പ്രവേശിച്ചു കൊള്ളുക എന്നവര്‍ ആശംസിക്കപ്പെടും (15:46).

•    അന്ന് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ അവര്‍ക്കുള്ള അഭിവാദ്യം സലാം ആയിരിക്കും (33:44).

•    അവര്‍ പറയും: നമ്മോട് വാഗ്ദാനം നിറവേറ്റുകയും സ്വര്‍ഗത്തില്‍ നാമുദ്ദേശിക്കുന്ന സ്ഥലത്ത് താമസിക്കാവുന്നവിധത്തില്‍ സ്വര്‍ഗത്തെ സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി (39:74).

•    അവര്‍ പറയും: ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ച നാഥാ നിനക്ക് സ്തുതി, നീ ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ഈ സന്മാര്‍ഗം പ്രാപിക്കില്ലായിരുന്നു (7:43).

•    അല്ലാഹു പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഈ സ്വര്‍ഗം നിങ്ങള്‍ക്ക് നാം അവകാശപ്പെടുത്തിത്തന്നിരിക്കുന്നു (7:43).

•    അവര്‍ പറയും: അല്ലാഹുവേ നിനക്ക് സ്തുതി (10:10).

Feedback