നരകത്തിലെ ആഹാരപാനീയങ്ങള്‍
• ആമാശയത്തെ ഉരുക്കിക്കളയുന്ന കൊടും ചൂടൂവെള്ളം അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും (47:15).
• അതവരുടെ തലക്കു മീതെ ഒഴിക്കപ്പെടും.അങ്ങനെ അവരുടെ ചര്‍മങ്ങളും വയറുകളിലുള്ളതും ഉരുകിപ്പോകും (22:19,20).
• ചലവും ചോരയും കലര്‍ന്ന നീരില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും. അവനത് കുടിക്കാന്‍ ശ്രമിക്കുമെങ്കിലും തൊണ്ടയില്‍ നിന്നത് താഴേക്കിറക്കാന്‍ കഴിയില്ല (14:16,17).
• മരണപ്പെടുകയാണെന്നവനു തോന്നും. എന്നാല്‍ മരണപ്പെടുകയില്ല തന്നെ (14:17).
• നരകവാസികള്‍ വെള്ളത്തിനു വേണ്ടി കേഴും. അപ്പോള്‍ ഉരുക്കിയ ലോഹം പോലെയുള്ള വെള്ളം അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും. അതവരുടെ മുഖങ്ങളെ എരിച്ചു കളയും (18:29).
• നരകത്തില്‍ കുറ്റവാളികളുടെ ആഹാരം ഉരുകിയ ലോഹം പോലെയുള്ള സഖൂം വൃക്ഷത്തിന്റെ ഫലമായിരിക്കും (44:42-44).
• നരകത്തിന്റെ അടിത്തട്ടില്‍ നിന്നും മുളച്ചുപൊന്തുന്ന ഒരു വൃക്ഷമാണത്. അതിന്റെ കുലകള്‍ പിശാചുക്കളുടെ തലകള്‍ പോലെയാണ്. ആ കനി കൊണ്ട് അവര്‍ വയര്‍ നിറക്കും (37:64-66).
• ചൂടുവെള്ളം തിളയ്ക്കുന്നതു പോലെ അത് വയറുകളില്‍ തിളച്ചു മറിയും (44:44-46).
• ശേഷം ചുട്ടു തിളക്കുന്ന വെള്ളം അവര്‍ക്കു നലക്‌പ്പെടും (37:67).
• ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നതു പോലെ അവരത് കുടിക്കും (56:55).
• പോഷണം നല്‍കാത്ത, വിശപ്പിന് ശമനം നല്കാത്ത മുള്‍ച്ചെടിയില്‍ നിന്നും അവര്‍ ഭക്ഷിക്കും (88:6,7).
• പ്രതിഫല നാളില്‍ അവര്‍ക്കുള്ള സത്കാരമത്രേ അത്! (56:56).
നരകത്തിലെ വസ്ത്രം
• അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ അവര്‍ക്കണിയിക്കപ്പെടൂം (22:19).
• ടാറു കൊണ്ടുള്ള കുപ്പായങ്ങളും (14:50).
• അവര്‍ക്കുള്ള മെത്തകളും പുതപ്പുകളും നരകാഗ്നിയാലുള്ളതാണ് (7:41).
• അവരുടെ മുകള്‍ ഭാഗത്തും താഴ്ഭാഗത്തും തീയിന്റെ തട്ടുകളായിരിക്കും (39:16).
നരകത്തിലെ ശിക്ഷകള്‍
• സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് (2:104).
• ഇളവ് നല്കപ്പെടാത്ത, ഇട നല്കപ്പെടാത്ത ശാശ്വതമായ ശിക്ഷ (2:162).
• അപമാനകരമായ ശിക്ഷയാണത് (3:178).
• സഹായികളായി അവര്‍ക്കാരും തന്നെ ഉണ്ടാവുകയില്ല (3:91).
• സഹ്യത കെട്ട് പുറത്തു പോകാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അവര്‍ അതിലേക്കു തന്നെ മടക്കപ്പെടുന്നതാണ് (22:22).
• കുറ്റവാളികള്‍ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്തു ബന്ധിക്കപ്പെടും (14:49).
• എഴുപതു മുഴം നീളം വരുന്ന ചങ്ങലകള്‍ (69:32).
• അവര്‍ക്കു വിലങ്ങു വെക്കപ്പെടും (76:4).
• കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടും (40:71).
• ശിക്ഷയ്ക്കു മേല്‍ ശിക്ഷ നല്കപ്പെടുകയും ചെയ്യും (16:88).
• സത്യനിഷേധികള്‍ നരകത്തില്‍ കരിക്കപ്പെടും (4:56).
• അവരുടെ തൊലികള്‍ വെന്തു പോവുമ്പോഴെല്ലാം അവര്‍ക്കു വേറെ തൊലികള്‍ നല്കപ്പെടും, ശിക്ഷ അവര്‍ ആസ്വദിക്കുവാന്‍ വേണ്ടി (4:56).
• മറ്റു പല ഇനം ശിക്ഷകളുമുണ്ടവിടെ(38:58).