ഡയാലിസിസും രക്തസ്വീകരണവും
തന്റെ ശരീരത്തിലെ രക്തം ചില കൃത്രിമ യന്ത്രങ്ങളിലൂടെ ശുദ്ധീകരിച്ച് തന്റെതന്നെ ശരീരത്തിലേക്ക് കടത്തിവിടുന്ന പ്രക്രിയയാണ് ഡയാലിസിസ്. ഈ രക്തത്തില്‍ ചില പോഷകഘടകങ്ങള്‍ ചേര്‍ക്കാറുണ്ട്. ആയതിനാല്‍ ഇതുമൂലം നോമ്പ് മുറിയുമെന്നാണ് ആധുനികരായ ശൈഖ് മുഹമ്മദ് അബൂസുഹ്‌റയെപ്പോലുള്ള പണ്ഡിതരുടെ അഭിപ്രായം. (ആധുനിക പ്രശ്‌നങ്ങളില്‍ ലോകപണ്ഡി തരുടെ ഫത്‌വകള്‍-സമാഹരണം: പി മുഹമ്മദ് കുട്ടശ്ശേരി).
രക്തസ്വീകരണം എന്നത് ആഹാരം കഴിക്കുന്നത് പോലെ തന്നെ ശരീരത്തിന് പോഷണം നല്കുകയാണ് ചെയ്യുന്നത്. ആയതിനാല്‍ രക്തസ്വീകരണം മൂലം നോമ്പ് മുറിയും. ഡയാലിസിസോ രക്തസ്വീകരണമോ ആവശ്യമായി വരുന്നവര്‍ സ്വാഭാവികമായും നോമ്പ് നീട്ടിവെക്കാന്‍ ഇളവനുവദിക്കപ്പെട്ട രോഗികളായിരിക്കും. അതിനാല്‍ അവര്‍ പിന്നീട് നോറ്റുവീട്ടുകയാണ് വേണ്ടത്.
കൃത്രിമആഹാരം
ഞരമ്പുകളിലൂടെയോ മറ്റോ ശരീരത്തിന് പോഷണം നല്കുന്നതോ ഭക്ഷണത്തിന് പകരമാകുന്നതോ ആയ (വൈറ്റമിനുകള്‍ പോലുള്ളവ) വസ്തുക്കള്‍ കുത്തിവെപ്പിലൂടെയോ മറ്റുരീതികളിലോ സ്വീകരിച്ചാല്‍ നോമ്പു മുറിയും.