ശമ്പളം ഒരു വരുമാനം എന്ന നിലക്ക് തന്റെ മറ്റു വരുമാനത്തോടൊപ്പം ചേര്‍ത്ത് നിസ്വാബും വര്‍ഷവും പൂര്‍ത്തിയായാല്‍ സകാത്ത് നല്‍കേണ്ടതാണ്. തന്റെ അത്യാവശ്യ ചെലവുകള്‍ കഴിച്ചു മിച്ചമുള്ളത് ഒരു വര്‍ഷം തികയുമ്പോള്‍ കണക്കു കൂട്ടി നിസ്വാബ് തികയുന്നുവെങ്കില്‍ ആകെയുള്ള വരുമാനത്തിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കേണ്ടതാണ്. പണത്തിന്റേതു തന്നെയാണ് നിസ്വാബ്. നിസ്വാബ് തികഞ്ഞ ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒന്നു മുതല്‍ പന്ത്രണ്ട് മാസം വരെ ഓരോ മാസത്തെ ശമ്പളവും അതിലേക്ക് വന്നു ചേര്‍ന്നിട്ടുണ്ടാവും. അതിന്റെയൊന്നും വര്‍ഷം പൂര്‍ത്തിയായിട്ടുമുണ്ടാവില്ല ഈ ഒരു പ്രശ്‌നം പരിഹരിക്കാനായി പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. നിസ്വാബ് തികഞ്ഞത് മുതല്‍ ഒരു വര്‍ഷം കണക്കാക്കുകയും ആസമയത്തു എത്രയാണോ കൈവശമുള്ള പണം അതിനു മുഴുവനായി സകാത്ത് നല്‍കുക എന്നതാണ്.
ഇങ്ങനെ സകാത്ത് നല്‍കുമ്പോള്‍ കുറച്ചു പണത്തിനു വര്‍ഷം തികയുന്നതിന്ന് മുമ്പുതന്നെ സകാത്ത് നല്‍കേണ്ടിവരുന്നു, എന്നാല്‍ വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പായി സകാത്ത് നല്‍കല്‍ അനുവദനീയമാണ് എന്നത് പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടിട്ടുള്ളതിനാല്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല.
ശമ്പളത്തിലൂടെയുള്ള വരുമാനത്തിന്റെ വിധിതന്നെയാണ് തൊഴിലാളികളുടെ ദിവസവേതനത്തിന്റെയും പ്രൊഫഷനലുകള്‍ക്ക് ലഭിക്കുന്ന ഫീസിന്റെയും മറ്റും വിധി.