കണക്കാക്കുക, താരതമ്യം ചെയ്യുക, തുലനം ചെയ്യുക എന്നീ അര്‍ഥങ്ങളിലാണ് ഖിയാസ് എന്ന പദം ഭാഷയില്‍ ഉപയോഗിക്കാറുള്ളത്.
വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായ വിധി വന്നിട്ടില്ലാത്ത പ്രശ്‌നങ്ങള്‍ക്ക്, വ്യക്തമായ വിധി വന്ന പ്രശ്‌നത്തോട് ന്യായത്തിലും നിമിത്തത്തിലും സാദൃശ്യമുണ്ടെങ്കില്‍ അതിന് ഒരേ വിധി നല്‍കുക എന്നതാണ് സാങ്കേതികാര്‍ഥത്തില്‍ ഖിയാസ് കൊണ്ടുദ്ദേശിക്കുന്നത്. ഖിയാസിന് സാദൃശ്യ നിഗമനം എന്നും അര്‍ഥം പറയാം.
അല്ലാഹു മദ്യം നിരോധിച്ചു. ലഹരി ഉണ്ടാക്കുന്ന ഈത്തപ്പഴച്ചാറിനെ സൂചിപ്പിക്കുന്ന 'ഖംറ്' എന്ന പദമാണ് ഖുര്‍ആന്‍ ഇവിടെ പ്രയോഗിച്ചത.് മുന്തിച്ചാറില്‍ നിന്നും മറ്റും ഉണ്ടാക്കുന്ന ലഹരി സാധനങ്ങളുടെയും, ഇന്നത്തെ ആധുനിക ലഹരി സാധനങ്ങളുടെയും വിധി ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടില്ല. 'ഖംറ്' നിരോധിക്കാനുള്ള കാരണമന്വേഷിച്ചാല്‍ ലഹരിയാണെന്ന്് ബോധ്യപ്പെടും. ലഹരി ഏതെങ്കിലും വസ്തുക്കള്‍ക്ക് ബാധകമാണോ, ലഹരിയുള്ള വസ്തുകളെല്ലാം ഖംറിന്റെ വിധിയുടെ പരിധിയില്‍ വരുന്നു. അഥവാ നിഷിദ്ധ വസ്തുക്കളുടെ ഗണത്തില്‍പ്പെടുന്നു.
ഈ ഗവേഷണാത്മകത താരതമ്യമാണ് സാങ്കേതികമായ ഖിയാസ്.