പ്രതിരോധം, സംരക്ഷണം, പരിരക്ഷ, സൂക്ഷ്മത എന്നൊക്കെയാണ് തഖ്‌വാ എന്ന പദത്തിന്റെ ഭാഷാര്‍ഥം. അല്ലാഹുവിന്റെ കോപത്തിനും ശിക്ഷയ്ക്കും കാരണമാവാതിരിക്കാന്‍ അവന്റെ കല്‍പനകളെ ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും പാലിക്കുന്നതിനാണ് സാങ്കേതികാര്‍ഥത്തില്‍ തഖ്‌വാ എന്നു പറയുന്നത്. ദോഷബാധയേല്ക്കാതെ ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുക എന്നര്‍ഥം. ഇങ്ങനെ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് 'മുത്തഖി' എന്നും പറയുന്നു