കല്പന, തീരുമാനം, നിബന്ധന, നിര്‍ബന്ധം എന്നൊക്കെയാണ് 'ഫര്‍ദ്വ്' എന്നതിന്റെ ഭാഷാര്‍ഥം. നിര്‍ബന്ധ കര്‍മങ്ങള്‍ക്കാണ് ഇസ്‌ലാമിക കര്‍മ ശാസ്ത്രത്തില്‍ 'ഫര്‍ദ്വ്' എന്നു പറയാറുള്ളത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുഷ്ഠിക്കല്‍ നിര്‍ബന്ധവും ഉപേക്ഷിക്കല്‍ കുറ്റകരവുമാണ്. അഞ്ചു നേരത്തെ നമസ്‌കാരം, മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യല്‍ തുടങ്ങിയവ ഉദാഹരണം.