Skip to main content

ഹജ്ബ്

അനന്തരാവകാശ നിയമത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹജ്ബ് അഥവാ തടയല്‍. ചില അനന്തരാവകാശികളുടെ സാന്നിധ്യത്തില്‍ മറ്റു ചിലര്‍ക്ക് അനന്തരാവകാശം പൂര്‍ണമായോ ഭാഗികമായോ തടയപ്പെടുന്ന  അവസ്ഥക്കാണ് ഹജ്ബ് എന്ന് പറയുന്നത്. ഇത് രണ്ട് തരമുണ്ട്.


1. ഭാഗികമായ തടയല്‍  2. പൂര്‍ണമായ തടയല്‍

1. ഭാഗികമായ തടയല്‍ മൂന്നു തരമാണ്.


1) ഒരു നിശ്ചിത ഓഹരിക്കാരന്‍.  മറ്റു ചില ഓഹരിക്കരുടെ സാന്നിധ്യത്തില്‍ നേരത്തെ ഉള്ളതിലും  കുറഞ്ഞ ഓഹരിക്കാരനായി മാറുക. ഇപ്രകാരം ഓഹരികള്‍ കുറയുന്നവര്‍ താഴെ പറയുന്നവരാണ്: 
a)     ഭര്‍ത്താവിന്റെ ഓഹരിയായ 1/2, സന്താനങ്ങളുടെ സാന്നിധ്യത്തില്‍ 1/4 ആയി കുറയുന്നതാണ്.  
b)     ഭാര്യയുടെ ഓഹരിയായ 1/4, സന്താനങ്ങളുടെ സാന്നിധ്യത്തില്‍ 1/8 ആയി കുറയുന്നതാണ്. 
c)     മാതാവിന്റെ ഓഹരിയായ 1/3, സന്താനങ്ങളുടെ അല്ലെങ്കില്‍ ഒന്നിലധികം സഹോദരങ്ങളുടെ  സാന്നിധ്യത്തില്‍ 1/6 ആയി കുറയുന്നതാണ്
d)     പുത്രന്റെ പുത്രിയുടെ ഓഹാരിയായ 1/2 നേര്‍ പുത്രിയുടെ  സാന്നിധ്യത്തില്‍ 1/6 ആയി കുറയുന്നതാണ്. 
e)     പിതാവൊത്ത സഹോദരിയുടെ ഓഹരിയായ 1/2, നേര്‍ സഹോദരിയുടെ  സാന്നിധ്യത്തില്‍ 1/6 ആയി കുറയുന്നതാണ്.
2) ശിഷ്ട ഓഹരിക്കാരന്‍ എന്നതില്‍ നിന്ന് നിശ്ചിത ഓഹരിക്കരനായി മാറുക 
ശിഷ്ട ഓഹരിക്കാരനായ പിതാവ്  / പിതാമഹന്‍, പുത്രന്റെ അല്ലെങ്കില്‍ പുത്രന്റെ പുത്രന്റെ  സാന്നിധ്യത്തില്‍  1/6 ലഭിക്കുന്ന നിശ്ചിത ഓഹരിക്കാരനായി മാറുന്നതാണ്.


3) നിശ്ചിത ഓഹരിയില്‍ നിന്ന് അതിലും കുറഞ്ഞ ശിഷ്ട ഓഹരിയിലേക്ക് മാറുക
പുത്രി, പുത്രന്റെ പുത്രി, നേര്‍ സഹോദരി, പിതാവൊത്ത സഹോദരി എന്നിവര്‍ക്കൊപ്പം അവരവരുടെ സഹോദരന്‍മാരുമുണ്ടെങ്കില്‍ അവരുടെ നിശ്ചിത ഓഹാരിയായിരുന്ന 1/2 എന്നതില്‍ നിന്ന് മാറി അവര്‍ ശിഷ്ട ഓഹരിക്കാരായിത്തീരുന്നതാണ്.

2. പൂര്‍ണമായ തടയല്‍
താഴെ കൊടുത്ത ചാര്‍ട്ടില്‍ A കോളത്തിലുള്ളവരെ അതിനു നേരെയുള്ള  B കോളത്തിലുള്ളവര്‍ അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയും. അതായത് B കോളത്തിലുള്ളവരുടെ സാന്നിധ്യത്തില്‍ അതിനു നേരെയുള്ള A കോളത്തിലുള്ളവര്‍ക്ക് അനന്തരാവകാശം ലഭിക്കുകയില്ല.

A - തടയപ്പെടുന്നവര്‍

B - തടയുന്നവര്‍

പുത്രന്റെ പുത്രന്‍

പുത്രന്‍

പുത്രന്റെ പുത്രന്റെ പുത്രന്‍

പുത്രന്‍/ പുത്രന്റെ പുത്രന്‍

 

പുത്രന്റെ പുത്രി

പുത്രന്‍/ ഒന്നിലധികം പുത്രിമാര്‍ (പുത്രന്റെ പുത്രിയോടൊപ്പം പുത്രന്റെ പുത്രനില്ലെങ്കില്‍

പുത്രന്റെ പുത്രന്റെ പുത്രി

പുത്രന്റെ പുത്രിയെ തടയുന്നവര്‍/ ഒന്നിലധികം പുത്രന്റെ പുത്രിമാര്‍ (പുത്രന്റെ പുത്രിയോടൊപ്പം പുത്രന്റെ പുത്രന്റെ പുത്രനില്ലെങ്കില്‍)

പിതാവിന്റെ പിതാവ്

പിതാവ്/ പിതാക്കന്‍മാരുടെ തലമുറയില്‍ താഴെയുള്ളവര്‍ മേലെയുള്ളവരെ തടയും

പിതാവിന്റെ മാതാവ്

മാതാവ്/ പിതാവ്

മാതാവിന്റെ മാതാവ്

മാതാവ് 

മാതാവ് ഒത്ത സഹോദരന്‍

പിതാവ്/ പിതാവിന്റെ പിതാവ്/ പുത്രന്‍/ പുത്രി/ പുത്രന്റെ പുത്രന്‍/ പുത്രന്റെ പുത്രി   

 

മാതാവ് ഒത്ത സഹോദരി

പിതാവ്/ പിതാവിന്റെ പിതാവ്/ പുത്രന്‍/ പുത്രി/ പുത്രന്റെ പുത്രന്‍/ പുത്രന്റെ പുത്രി

നേര്‍ സഹോദരന്‍

പിതാവ്/ പുത്രന്‍/ പുത്രന്റെ പുത്രന്‍

 

നേര്‍ സഹോദരി

പിതാവ്/ പുത്രന്‍/ പുത്രന്റെ പുത്രന്‍

പിതാവ് ഒത്ത സഹോദരന്‍

പിതാവ്/ പുത്രന്‍/ പുത്രന്റെ പുത്രന്‍/ നേര്‍ സഹോദരന്‍/ പുത്രിയുടെ സാന്നിധ്യത്തില്‍ ശിഷ്ട ഓഹരിക്കാരി യാവുന്ന നേര്‍ സഹോദരി

 

പിതാവ് ഒത്ത സഹോദരി

പിതാവ് ഒത്ത സഹോദരനെ തടയുന്ന മേലെ പറഞ്ഞവര്‍/ ഒന്നിലധികം സഹോദരിമാര്‍ (പിതാവൊത്ത സഹോദരി യോടൊപ്പം പിതാവൊത്ത സഹോദരനുമില്ലെങ്കില്‍)

നേര്‍ സഹോദരന്റെ പുത്രന്‍

പിതാവ് ഒത്ത സഹോദരനെ തടയുന്നവര്‍/പിതാവിന്റെ പിതാവ്/ പിതാവ് ഒത്ത സഹോദരന്‍   

പിതാവൊത്ത സഹോദരന്റെ പുത്രന്‍   നേര്‍

സഹോദരന്റെ പുത്രനെ തടയുന്നവര്‍/ നേര്‍ സഹോദരന്റെ പുത്രന്‍

പിതാവിന്റെ നേര്‍ സഹോദരന്‍

പിതാവ് ഒത്ത സഹോദരന്റെ പുത്രനെ തടയുന്നവര്‍/ പിതാവ് ഒത്ത സഹോദരന്റെ പുത്രന്‍

പിതാവിന്റെ പിതാവൊത്ത സഹോദരന്‍

പിതാവിന്റെ നേര്‍ സഹോദരനെ തടയുന്നവര്‍/ പിതാവിന്റെ നേര്‍ സഹോദരന്‍  

പിതാവിന്റെ നേര്‍ സഹോദര ന്റെ പുത്രന്‍

പിതാവിന്റെ പിതാവ് ഒത്ത സഹോദരനെ തടയുന്നവര്‍/ പിതാവിന്റെ പിതാവ് ഒത്ത സഹോദരന്‍

പിതാവിന്റെ പിതാവ് ഒത്ത സഹോദരന്റെ പുത്രന്‍

പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രനെ തടയുന്നവര്‍/ പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍


•    മരിച്ചയാള്‍ക്ക് പുത്രന്‍മാരില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ജീവിച്ചിരിപ്പില്ലാത്ത പുത്രന്റെ സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല.  അതുപോലെ പുത്രന്റെ പുത്രന്‍മാരുണ്ടെങ്കില്‍ പുത്രന്റെ പുത്രന്റെ  സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല. ഇതിനെക്കുറിച്ച് വിശദമായി അനാഥ പൗത്രന്റെ അവകാശം എന്ന ശീര്‍ഷകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
•    മരിച്ചയാള്‍ക്ക് പുത്രന്‍മാര്‍ ആരും ജീവിച്ചിരിപ്പില്ലെങ്കില്‍ പുത്രന്റെ സന്താനങ്ങള്‍ക്ക് (നിശ്ചിത ഓഹരിക്കാരുടെ ഓഹരി കഴിച്ച് ബാക്കിയുണ്ടെങ്കില്‍) അനന്തരാവകാശം ലഭിക്കുന്നതാണ്. അതുപോലെ പുത്രന്റെ പുത്രനില്ലെങ്കില്‍ പുത്രന്റെ പുത്രന്റെ സന്താനങ്ങള്‍ക്കും അനന്തരാവകാശം ലഭിക്കുന്നതാണ.്   
•    മരിച്ചയാള്‍ക്ക് ഒരു പുത്രി മാത്രമേ ഉള്ളു എങ്കില്‍ പുത്രന്റെ പുത്രിമാര്‍ക്ക് (പുത്രന്റെ പുത്രന്‍മാര്‍ ഇല്ലാത്ത അവസ്ഥയിലും ) അനന്തരാവകാശം ലഭിക്കുന്നതാണ്. 
•    മരിച്ചയാള്‍ക്ക് രണ്ടോ അതിലധികമോ പുത്രിമാരുണ്ടെങ്കില്‍ പുത്രന്റെ പുത്രിമാര്‍ക്ക് അനന്തരാവകാശം ലഭിക്കുകയില്ല.
•    എന്നാല്‍ രണ്ടോ അതിലധികമോ പുത്രിമാരുണ്ടെങ്കിലും പൗത്രിമാരോടൊപ്പം പൗത്രന്മാരുമുണ്ടെങ്കില്‍ പൗത്രിമാര്‍ക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്.
•    പിതാവിന്റെ അഭാവത്തില്‍ പിതാമഹനും പിതാവിന്റെയും പുത്രന്റെയും, (പുത്രനില്ലെങ്കില്‍ പുത്രന്റെ പുത്രന്റെയും)  അഭാവത്തില്‍ നേര്‍ സഹോദരങ്ങളും അനന്തരാവകാശമെടുക്കുന്നു.
•    പിതാവ് നേര്‍ / അര്‍ധ സഹോദരീ സഹോദരന്‍മാരെ അനന്തരമെടുക്കുന്നതില്‍ നിന്ന് തടയുന്നതാണ്.  എന്നാല്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരം പിതാമഹന്‍ (പിതാവിന്റെ പിതാവ്) നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാരെ അനന്തരമെടുക്കുന്നതില്‍ നിന്ന് തടയുന്നതല്ല. മാതാവൊത്ത സഹോദരീ സഹോദരന്‍മാരെ മാത്രമേ തടയുകയുള്ളു.

 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446