ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയിലെ വളരെ പ്രധാനപ്പെട്ട ഒരു ശാഖയാണ് അനന്തരാവകാശ നിയമങ്ങള്‍. ഇസ്‌ലാമിക നിയമപ്രകാരം, ജീവിച്ചിരിക്കുന്ന ഒരാളുടെ സ്വത്ത് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല. എന്നാല്‍ അയാള്‍ മരണപ്പെടുന്നതോടെ അയാളുടെ സ്വത്തുക്കള്‍ തന്റെ കടബാധ്യതകള്‍ കഴിച്ച് ബാക്കി തന്റെ ജീവിച്ചിരിപ്പുള്ള അടുത്ത ബന്ധുക്കള്‍ക്കിടയില്‍ നിശ്ചിത അനുപാതമാനുസരിച്ച് വിതരണം ചെയ്യപ്പെടേണ്ടതാണ്. ഇങ്ങനെ അവകാശികളാകുന്ന ബന്ധുക്കള്‍ ആരെല്ലാമാണെന്നും അവരില്‍ ആരുടെയെല്ലാം സാന്നിധ്യത്തില്‍ ആര്‍ക്കെല്ലാം അവകാശം ലഭിക്കുമെന്നും ആരുടെയെല്ലാം സാന്നി ധ്യത്തില്‍ അത് തടയപ്പെടുമെന്നും ഓരോരുത്തരുടെയും ഓഹരികള്‍ ഏതാനുപാതത്തിലാണെന്നും വിവരിക്കുന്ന വളരെ വിപുലമായ വിജ്ഞാന ശാഖയാണ് ഇല്‍മുല്‍ ഫറായിദ് അഥവാ ഇസ്‌ലാമിലെ അനന്തരാവകാശങ്ങള്‍.