ഇസ്‌ലാമിലെ അടിസ്ഥാന അനുഷ്ഠാനങ്ങളിലൊന്നാണ് റമദാനിലെ വ്രതം. ന്യായമായ കാരണമില്ലാതെ പ്രായപൂര്‍ത്തിയായ ഒരാള്‍ റമദാനില്‍ നോമ്പനുഷ്ഠിക്കാതിരിക്കു കയോ നോമ്പ് മുറിക്കുകയോ ചെയ്യുന്നത് വലിയ കുറ്റമാണ്. അന്നപാനാദികളും ലൈംഗിക ബന്ധവും റമദാനിന്റെ പകലുകളില്‍ പാടില്ല. റമദാനിന്റെ പകലില്‍ നോമ്പുകാരനായിരിക്കെ ആരെങ്കിലും തന്റെ ഇണയെ പ്രാപിച്ചാല്‍ നോമ്പ് നഷ്ടപ്പെടുമെന്ന മാത്രമല്ല പ്രായശ്ചിത്തം നല്‌കേണ്ടതുമുണ്ട്.
ഇങ്ങനെ നോമ്പ് നഷ്ടപ്പെടുത്തിയാലുള്ള പ്രായശ്ചിത്തം ഒരടിമയെ മോചിപ്പിക്കലാണ്. അടിമയെ കിട്ടിയില്ലെങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. അതിനു കഴിയാത്തവര്‍ അറുപത് അഗതികള്‍ക്ക് ആഹാരം നല്കണം (മുസ്‌ലിം).
നബി(സ്വ) പഠിപ്പിച്ചതാണ് ഈ പ്രായശ്ചിത്തം. വിശുദ്ധ ഖുര്‍ആനില്‍ ഇതു സംബന്ധമായ പരാമര്‍ശമില്ല.