പ്രസിദ്ധരായ ഏഴു ഖാരിഉകള്‍ ഉണ്ട്. പത്ത് ഖാരിഉകള്‍ ഉണ്ടെന്നും അഭിപ്രായമുണ്ട്. ആ പത്ത് ഖാരിഉകള്‍ ഇനി പറയുന്നവരാണ്.
• നാഫിഅ് ബിന്‍ അബ്ദി റഹ്മാന്‍-അസ്വ്ഫഹാന്‍ സ്വദേശിയായ ഇദ്ദേഹം ഹിജ്‌റ 169 ല്‍ മദീനയില്‍ മരണം. ക്വാലൂന്‍, വര്‍ശ് എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
• അബ്ദുള്ളാഹ് ബിന്‍ കസീര്‍ അല്‍മക്കീ-ഇദ്ദേഹം താബിഈ ആണ്. ഹിജ്‌റ 120 ല്‍ മക്കയില്‍ മരണം. അല്‍ഖുസ്സീ, ഖുന്‍ബുല്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
• അബൂ അംറ് ബിന്‍ അലാഉ് അല്‍ ബസ്വരി-യഥാര്‍ഥ നാമം യഹ്‌യ ആണെന്നും അബൂ അംര്‍ എന്നത് വിളിപ്പേരാണെന്നും പറയപ്പെടുന്നു. ഹിജ്‌റ 154 ല്‍ കൂഫയില്‍ മരണം. അദ്ദുവരി, അസ്സൗസി എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
• അബ്ദുള്ളാഹ് ബിന്‍ ആമിര്‍ അശ്ശാമി-വലീദ് ബ്നു അബ്ദില്‍ മലിക്കിന്റെ കാലത്ത് ഇദ്ദേഹം ദമസ്‌കസിലെ ഖാളി ആയിരുന്നു. അബൂ ഇംറാന്‍ എന്നാണ് വിളിപ്പേര്. ഹിജ്‌റ 118ല്‍ ദമസ്‌കസില്‍ മരണം. ഹിശാം, ഇബ്‌നു ദക്‌വാന്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
• ആസ്വിം ബിന്‍ അബി ന്നജൂദില്‍ അസദി അല്‍കൂഫി-താബിഈ ആയ ഇദ്ദേഹത്തിന് ഇബ്നു ബഹ്ദല എന്ന പേരുമുണ്ട്. ഹിജ്‌റ 128 ല്‍ കൂഫയില്‍ മരണം. ശുഅ്ബ, ഹഫ്‌സ്വ് എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
• ഹംസ ബിന്‍ ഹബീബ് അല്‍കൂഫി-അബൂ ഇമാറ എന്നാണ് ഇദ്ദേഹത്തിന്റെ വിളിപ്പേര്. ഹിജ്‌റ 156ല്‍ ഹല്‍വാനില്‍ മരണം. ഹല്‍ഫ് ബിന്‍ ഹിശാം, ഹിലാദ് ബിന്‍ ഹാലിദ് എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
• അബുല്‍ ഹസന്‍ അലിയ്യ് ബിന്‍ ഹംസ അല്‍ കസാഈ അന്നഹ്‌വീ അല്‍കൂഫീ- അറബി ഭാഷാ പണ്ഡിതനാണ് ഇദ്ദേഹം. ഹിജ്‌റ 189 ല്‍ ഖുറാസാനിലേക്കുള്ള യാത്രക്കിടെ രിയ്യ് ഗ്രാമത്തില്‍ മരണം. അബുല്‍ ഹാരിസ് അല്ലൈസ്, ഹഫ്‌സ്വ് ബിന്‍ അംറ് അദ്ദുവരി എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
• അബ്ദു ജഅ്ഫര്‍ യസീദ് ബിന്‍ ഖഅ്ഖാഅ് അല്‍മദനീ-ഹിജ്‌റ 128 ല്‍ മദീനയില്‍ മരണം.132 ല്‍ ആണ് എന്നൊരു അഭിപ്രായവുമുണ്ട്. -ഈസാ ബിന്‍ വര്‍ദാന്‍ അല്‍ മദനീ, ഇബ്‌നു ജമ്മാസ് എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
• യഅ്ഖൂബ് ബിന്‍ ഇസ്ഹാഖ് അല്‍ ഹള്‌റമീ അല്‍ ബസ്വരി-ഹിജ്‌റ 205 ല്‍ ബസ്വറയില്‍ മരണം.185 ല്‍ ആണ് എന്നും പറയപ്പെടുന്നു. റുവൈസ്, റൗഹ് ബിന്‍ അബ്ദുല്‍ മുഅ്മിന്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
• ഖല്‍ഫ് ബിന്‍ ഹിശാം-ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യക്തമായ രേഖകളൊന്നും ലഭ്യമല്ല. ഹിജ്‌റ 229 ലാണ് മരണമെന്ന് പറയപ്പെടുന്നു. ഇസ്ഹാഖ് ബിന്‍ ഇബ്‌റാഹീം, ഇദ്‌രീസ് ബിന്‍ അബ്ദുല്‍ കരീം എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
ഈ പത്ത് ഖാരിഉകളുടെയും പാരായണ രീതി പിന്‍പറ്റിയ നിരവധി പേരുണ്ടായിരുന്നു. അവരിലൂടെയാണ് പിന്നീട് ഈ പാരായണ രീതികള്‍ പ്രശസ്തമാവുന്നതും വ്യാപിക്കുന്നതും.