Skip to main content

ഖബ്‌റിലേക്ക് ഇറക്കല്‍

നമസ്‌കാരം കഴിഞ്ഞാല്‍ ഉടനെ മൃതദേഹം സംസ്‌കരിക്കേണ്ടത് മുസ്‌ലിംകളുടെ ബാധ്യതയാണ്. മൃതദേഹം മണ്ണില്‍ മറവുചെയ്യുന്ന രീതിയാണ് ഇസ്‌ലാം നിര്‍ദേശിച്ചത്. ദഹിപ്പിക്കുക, ജന്തുക്കള്‍ക്കും പക്ഷികള്‍ക്കും തിന്നാന്‍ വിട്ടേക്കുക തുടങ്ങിയ സംസ്‌കരണ സമ്പ്രദായങ്ങളേക്കാള്‍ പരിശുദ്ധവും പ്രകൃതിക്ക് അനുയോജ്യവുമാണ് ഇസ്‌ലാമിക സമ്പ്രദായം.

അല്ലാഹു പറഞ്ഞു: ''ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഭൂമിയെ നാം സങ്കേതമാക്കിയിരിക്കുന്നു.''

മുസ്‌ലിംശ്മശാനത്തിന്റെ ആവശ്യകത

മുസ്‌ലിംകളുടെ സംസ്‌കരണത്തിന്നായി പ്രത്യേകം ശ്മശാനമുണ്ടായിരിക്കേണ്ടതാണ്. നബി(സ്വ)യുടെ കാലത്ത് ബഖീഅ് ആയിരുന്നു മദീനയിലെ മുസ്‌ലിംകളുടെ ശ്മശാനം. ഇന്ന് എല്ലായിടത്തും, വിശിഷ്യാ കേരളത്തില്‍ പള്ളിയോടനുബന്ധിച്ച സ്ഥലമാണ് ഖബ്ര്‍ സ്ഥാനമാക്കപ്പെടുന്നത്. അതിനാല്‍ പള്ളി പുനര്‍നിര്‍മിക്കുമ്പോള്‍ വിശാലമാക്കാന്‍ ബുദ്ധിമുട്ടേണ്ടിവരുന്നു. മയ്യിത്തിന് ബാങ്ക് കേള്‍ക്കാനുള്ള സൗകര്യമുണ്ടായിരിക്കണം എന്ന ധാരണയാണ് ഇതിനുള്ള പ്രധാന കാരണം.

''മയ്യിത്ത് ബാങ്ക് കേട്ടുകൊണ്ടിരിക്കും'' (മുസ്‌നദുല്‍ ഫിര്‍ദൗസ്) എന്ന ഹദീസാണ് ഇതിന് തെളിവ്. ഇതിന്റെ പരമ്പര അസാധുവാണെന്നും ഇത് നിര്‍മിക്കപ്പെട്ടതാണെന്നും ഇബ്‌നുഹജര്‍ പറഞ്ഞു (അത്തല്‍ഖീസ്വ് 5: 226). നബി(സ്വ)യെ സ്വഭവനത്തിലാണ് ഖബ്‌റടക്കിയത്. ഇത് ജനാസ ഖബ്‌റിലേക്ക് ഇറക്കിവെക്കേണ്ടത് പുരുഷന്മാരാണ്; മയ്യിത്ത് സ്ത്രീയാണെങ്കിലും. അതില്‍ കൂടുതല്‍ അര്‍ഹര്‍ അടുത്ത ബന്ധുക്കളാണ്. നബി(സ്വ)യെ ഖബ്‌റിലേക്ക് താഴ്ത്തിവെച്ചത് അബ്ബാസ്, അലി, ഫദ്ല്‍, സ്വാലിഹ് എന്നിവരായിരുന്നു (ബൈഹഖി). ഇത് കര്‍മശാസ്ത്ര പണ്ഡിതരും പറഞ്ഞിട്ടുണ്ട്. നവവി പറയുന്നു: ''നമസ്‌കരിക്കാന്‍ കൂടുതല്‍ ബന്ധപ്പെട്ടവര്‍ തന്നെയാണ് മറവ്‌ചെയ്യാനും ബന്ധപ്പെട്ടവര്‍. സ്ത്രീയാണെങ്കില്‍ മറവുചെയ്യാന്‍ അര്‍ഹതപ്പെട്ടവന്‍ ഭര്‍ത്താവാണ്. കാരണം കുളിപ്പിക്കാന്‍ അവകാശപ്പെട്ടവന്‍ അവനാണല്ലോ'' (ശറഹുല്‍മുഹദ്ദബ് 5:288).

നീ ആദ്യം മരിക്കുകയാണെങ്കില്‍ നിന്നെ ഞാന്‍ മറമാടുമെന്ന് ആഇശയോട് നബി(സ്വ) പറഞ്ഞത് മുമ്പ് ഉദ്ധരിച്ചതാണ്.

സ്ത്രീയുടെ മയ്യിത്ത് ഖബ്‌റിലേക്കിറക്കുന്നവന്‍ തലേദിവസം ലൈംഗികബന്ധത്തിലേര്‍പ്പെടാത്തവനായിരിക്കണം. 'സ്ത്രീയുടെ മയ്യിത്ത് ഖബ്‌റില്‍ പ്രവേശിപ്പിക്കേണ്ടവനാര്?' എന്ന അധ്യായത്തില്‍ ബുഖാരി ഉദ്ധരിക്കുന്നു: പ്രവാചകപുത്രിയെ സംസ്‌കരിക്കുന്നതിന് എല്ലാവരും സന്നിഹിതരായ സന്ദര്‍ഭത്തില്‍ അവിടുന്നു ചോദിച്ചു: നിങ്ങളില്‍ കഴിഞ്ഞ രാത്രിയില്‍ ഭാര്യയുമായി ബന്ധപ്പെടാത്തവരാരുണ്ട്? അപ്പോള്‍ അബൂത്വല്‍ഹ പറഞ്ഞു: ഞാനുണ്ട്. പ്രവാചകന്‍(സ്വ) അദ്ദേഹത്തെ ഇറക്കി. (ബുഖാരി) അബൂത്വല്‍ഹ മയ്യിത്തിന് അന്യനാണെങ്കിലും അവിടെ സന്നിഹിതരായ സജ്ജനങ്ങളില്‍ ഒരാളായിരുന്നു (ശറഹുല്‍മുഹദ്ദബ് 5:289).

 

റുഖിയ്യ മരിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: ''കഴിഞ്ഞ രാത്രിയില്‍ ഭാര്യയുമായി ബന്ധപ്പെട്ടവര്‍ ഖബ്‌റില്‍ ഇറങ്ങരുത്. അതിനാല്‍ ഭര്‍ത്താവ് ഉസ്മാന്‍ ഖബ്‌റില്‍ പ്രവേശിച്ചില്ല.'' (ഹാകിം)

 

അവശ്യഘട്ടങ്ങളില്‍ ഈകാര്യം സ്ത്രീകള്‍ക്കും നിര്‍വഹിക്കാം. സ്വയ്ദലാനി പറഞ്ഞു: ''സ്ത്രീയുടെ മൃതദേഹം ഖബ്‌റിലുള്ളവരെ ഏല്പിക്കുകയും ഖബ്‌റില്‍വെച്ച് വസ്ത്രം

 

 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446