നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇമാമിന്റെ വുദൂ മുറിയുകയോ നമസ്‌കാരത്തില്‍ നിന്ന് വിരമിക്കേണ്ട സാഹചര്യം ഉണ്ടാവുകയോ ചെയ്താല്‍, പിറകില്‍ നിന്ന് ഒരാളെ മുന്നിലേക്ക് പിടിച്ചു നിര്‍ത്തണം. ഉമര്‍, അലി, അല്‍ഖമ, അത്വാഅ്, ഹസന്‍, നഖ്ഈ, സൗരി, ഔസാഈ, ശാഫിഈ എന്നിവരും അസ്ഹാബുര്‍റഅ്‌യും അതിന്റെ അനുവദനീയത അംഗീകരിക്കുന്നു. ഉമറി(റ)ന് കുത്തേറ്റ ഘട്ടത്തില്‍ തന്റെ കരംകൊണ്ട് അബ്ദുര്‍റഹ്മാനിബ്‌നു ഔഫി(റ)നെ പിടിച്ച് മുന്നോട്ട് നിര്‍ത്തി. അദ്ദേഹം നമസ്‌കാരം പൂര്‍ത്തിയാക്കി. ഇപ്രകാരം രണ്ടാമതായി വരുന്ന ഇമാം ആദ്യ ഇമാം നമസ്‌കരിച്ചതിന്റെ ബാക്കി പൂര്‍ത്തിയാക്കണം.