ഞാന്‍ 30 വയസ്സുള്ള ഒരു മാതാവാണ്. എനിക്ക് ഉംറ നിര്‍വഹിക്കാന്‍ അതിയായ ആഗ്രഹം ഉണ്ട്. എന്റെ പക്കലുള്ള ആഭരണം വിറ്റ് ഉംറയ്ക്കുപോകാന്‍ പറ്റുമോ? 25 പവന്‍ സ്വര്‍ണമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ അതിന്റെ സകാത്ത് എത്രയാണ്?
മറുപടി: നിങ്ങളുടെയും കുടുംബത്തിലെയും ഭക്ഷണത്തിന്ന് ഈ ആഭരണങ്ങള്‍ വീതിക്കല്‍ നിര്‍ബന്ധമായ സാഹചര്യം ഇപ്പോള്‍ ഇല്ലെങ്കില്‍ ആഭരണം വിറ്റ് ഉംറക്ക് പോകുന്നതിന്നു വിരോധമില്ല. നിങ്ങള്‍ക്ക് ഉംറയുടെ പുണ്യം ലഭിക്കുകയും ചെയ്യും. പത്തര പവന്റെ താഴെയാണ് ആഭരണമെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല. 25 പവന്‍ ഉണ്ടായാല്‍ 25 പവനും സകാത്ത് നിര്‍ബന്ധമായി നല്‍കണം. ഓരോ വര്‍ഷവും അതിന്റെ വില കണക്കാക്കി രണ്ടര ശതമാനം നല്‍കുക. ആഭരണത്തില്‍ നിന്നു തന്നെ നല്‌കേണ്ടതില്ല. പൈസയായി നല്‍കിയാലും മതി.