Skip to main content

ഹജ്ജിന് പോകുന്നതിന് മുമ്പുള്ള ഉംറ

ഹജ്ജിന് പോകുന്നതിന് മുമ്പായി ഉംറ നിര്‍വഹിക്കുന്നതിന് മതപരമായി വല്ല വിലക്കുമുണ്ടോ? ഉംറ നിര്‍വഹിച്ച ഒരാള്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കല്‍ നിര്‍ബ്ബന്ധമായി വരുമോ ?

മറുപടി :    ഹജ്ജ് നിര്‍വഹിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് നബി(സ്വ)യും സ്വഹാബികളും ഉംറ നിര്‍വഹിച്ചിട്ടുണ്ട്. ഇത് ഇസ്‌ലാമിക ചരിത്രത്തില്‍ ഉംറതുല്‍ ഖദ്വാഅ് എന്ന പേരില്‍ അറിയപ്പെടുന്നു. ഒരാള്‍ ഉംറ നിര്‍വഹിച്ചു എന്നതുകൊണ്ടു മാത്രം അയാള്‍ക്ക് ഹജ്ജ് നിര്‍ബ്ബന്ധമാകുന്നി
ല്ല. ഹജജിന്റെ സമയത്ത് മക്കയിലെത്താന്‍ ശാരീരികമായും സാമ്പത്തികമായും സാങ്കേതികമായും സൗകര്യം ലഭിക്കുന്നവര്‍ക്കാണ് ഹജ്ജു നിര്‍ബ്ബന്ധമാകുന്നത്. ഏതെങ്കിലും വിധത്തില്‍ ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിച്ച ആള്‍ക്ക് അതു മൂലം ഹജ്ജ് നിര്‍ബ്ബന്ധമായിത്തീരുമെന്ന് ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല.

Feedback