Skip to main content

സത്യനിഷേധികള്‍

പ്രവാചകന്മാര്‍ മുഖേന അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ സന്ദേശങ്ങള്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തവര്‍ക്ക് വിശ്വാസികളെന്ന് അവയെ നിരാകരിച്ചവര്‍ക്ക് അവിശ്വാസികളെന്നും പറയപ്പെടുന്നു. പ്രവാചകന്മാരുടെ സമൂഹങ്ങളില്‍ വിശ്വാസികളും അവിശ്വാസികളും കപട വിശ്വാസികളും ഉണ്ടായിരുന്നു. 

വിശ്വാസ കാര്യങ്ങളില്‍ ചിലത് അംഗീകരിക്കുകയും മറ്റു ചിലത് നിരാകരിക്കുകയും ചെയ്യുന്ന പ്രവണതയോട് ഇസ്‌ലാം വിയോജിക്കുന്നു. മത നിയമങ്ങളും വിശ്വാസകാര്യങ്ങളും താല്പര്യമുള്ളത് സ്വീകരിക്കുകയും താല്പര്യങ്ങള്‍ക്ക് യോജിക്കാത്തത് നിഷേധിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ നിഷേധികള്‍ തന്നെയാണ്. 

അല്ലാഹു പറയുന്നു: ''അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും അവിശ്വസിക്കുകയും(വിശ്വാസകാര്യത്തില്‍) അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും ഞങ്ങള്‍ ചിലരെ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും അങ്ങനെ അതിന്നിടയില്‍ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാകുന്നു യഥാര്‍ഥത്തില്‍ സത്യനിഷേധികള്‍. സത്യനിഷേധികള്‍ക്ക് അപമാനകരമായശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്'' (4:150-151).

Feedback